1921ന്റെ തിരക്കഥ മൂകാംബികയിൽ അമ്മയ്ക്ക് മുൻപിൽ സമർപ്പിച്ചു; ചിത്രങ്ങളുമായി അലി അക്ബർ

1921ന്റെ തിരക്കഥ മൂകാംബികയിൽ അമ്മയ്ക്ക് മുൻപിൽ സമർപ്പിച്ചു; ചിത്രങ്ങളുമായി അലി അക്ബർ

ഫേയ്സ്ബുക്കിലൂടെയാണ് തിരക്കഥ ക്ഷേത്രത്തിൽ സമർപ്പിച്ച വിവരം അദ്ദേഹം അറിയിച്ചത്

ലബാർ കലാപത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന 1921 ന്റെ തിരക്കഥ മൂകാംബികാ ക്ഷേത്രത്തിൽ സമർപ്പിച്ച് സംവിധായകൻ അലി അക്ബർ. ഫേയ്സ്ബുക്കിലൂടെയാണ് തിരക്കഥ ക്ഷേത്രത്തിൽ സമർപ്പിച്ച വിവരം അദ്ദേഹം അറിയിച്ചത്. മൂകാംബികയിൽ അമ്മയ്ക്ക് മുൻപിൽ തിരക്കഥാ സമർപ്പണം, അമ്മയുടെ തൃപ്പാദങ്ങളിൽ... അനുഗ്രഹത്തിനായി- എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

പൃഥ്വിരാജിനെ നായകനാക്കി ആഷിക്ക് അബുവും വാരിയംകുന്നൻ എന്ന സിനിമ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് മലബാർ കലാപത്തെ ആസ്പദമാക്കി ചിത്രമൊരുക്കുമെന്ന് അലി അക്ബർ അറിയിച്ചത്. ആഷിഖ് അബു ചരിത്രത്തെ വളച്ചൊടിക്കുമെന്ന് ആരോപിച്ചായിരുന്നു പുതിയ ചിത്രം പ്രഖ്യാപിക്കുന്നത്. പ്രേക്ഷകരിൽ നിന്ന് പണം പിരിച്ചാണ് സിനിമ നിർമിക്കുന്നത്. പണം പിരിക്കുന്നതിനായി മമ ധർമ്മ’ എന്ന പേരിൽ നിർമാണ കമ്പനിയും ആരംഭിച്ചിരുന്നു. ഇതിനോടകം ഒരു കോടിയോളം രൂപ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. അതിനിടെ തെരഞ്ഞെടുപ്പിനിടെ മമ ധർമം മറക്കരുതെന്ന അലി അക്ബറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമായിരുന്നു. ഒരു വർഷത്തിനുള്ളിൽ സിനിമ പുറത്തിറക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നേരത്തേ തന്നെ ആരംഭിച്ചു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com