മഞ്ഞിൽ കളിച്ച്, കശ്മീരി പെൺകുട്ടിയായി സാനിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ജമ്മു കശ്മീരിലേക്കുള്ള യാത്രയ്ക്കിടയിലാണ് അവിടത്തെ പരമ്പരാ​ഗത വേഷം താരം പരീക്ഷിച്ചത്
മഞ്ഞിൽ കളിച്ച്, കശ്മീരി പെൺകുട്ടിയായി സാനിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ


ലയാളത്തിലെ സ്റ്റൈലിസ്റ്റ് നടിമാരിൽ ഒരാളാണ് സാനിയ അയ്യപ്പൻ. ഫാഷൻ പരീക്ഷണങ്ങൾ നടത്തി ആരാധകരുടെ കയ്യടി നേടാറുള്ള താരമാണ് സാനിയ. നാടൻ ലുക്കിലും സ്റ്റൈലിഷ് വേഷങ്ങളും ഒരുപോലെ താരത്തിന് ഇണങ്ങാറുണ്ട്. ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് കശ്മീരി സുന്ദരിയായുള്ള സാനിയയുടെ വേഷപ്പകർച്ചയാണ്. 

ജമ്മു കശ്മീരിലേക്കുള്ള യാത്രയ്ക്കിടയിലാണ് അവിടത്തെ പരമ്പരാ​ഗത വേഷം താരം പരീക്ഷിച്ചത്. കശ്മീരി പെൺകുട്ടിയെപ്പോലെ വസ്ത്രവും ആഭരണങ്ങളും അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ താരം തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മേക്കപ്പ് ഫ്രീ ലുക്കിലും അതീവ സുന്ദരിയാണ് സാനിയ. കശ്മീർ ഡയറീസ് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. കൂടാതെ  മഞ്ഞു മലയിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവവെച്ചിട്ടുണ്ട്. ലോങ് ജാക്കറ്റും ബൂട്ടും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം. ജിക്സനാണ് ചിത്രങ്ങൾ പകർത്തിയത്. 

കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ സാനിയ. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സൂരജ് ടോമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com