'ഒരു ട്രിപ്പ് പോകുന്നു'- മകൾക്കൊപ്പം കടലിന്റെ സൗന്ദര്യം ആസ്വദിച്ച് ശോഭന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ 

ർത്തകിയും നടിയുമായ ശോഭന നൃത്ത പരിപാടികളുടെ തിരക്കുകൾ കാരണം കുറച്ചു കാലമായി സിനിമയിൽ അധികം സജീവമല്ല. നൃത്തത്തിനായി ജീവിതം ഉഴിഞ്ഞുവച്ച അവർ മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരമടക്കം കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ്. ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അഭിനയിച്ചത്. 

ഇപ്പോൾ നടി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ്  ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചാ വിഷയമാകുന്നത്. മകൾ അനന്തനാരായണിക്കൊപ്പമുള്ള കടൽത്തീരത്തുള്ള ശോഭനയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

'ഒരു ട്രിപ്പ് പോകുന്നു. ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലും ഉളളതിൽ സന്തോഷം. ആരു പറഞ്ഞു ഞാൻ നിങ്ങളുടെ കമന്റുകൾ വായിക്കില്ലെന്ന്. മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നൽകുമെന്ന് നോക്കണം'- എന്നാണ് ശോഭന ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com