'അന്നും ഇന്നും ഈ ഫോണിൽ ബാലുച്ചേട്ടൻ'; അനുശ്രീ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd October 2020 10:53 AM  |  

Last Updated: 02nd October 2020 10:53 AM  |   A+A-   |  

anusree

 

ന്തരിച്ച വയലിനിസ്റ്റും സം​ഗീതജ്ഞനുമായ ബാലഭാസ്കറിന്റെ ഓർമ്മ പങ്കുവച്ചിരിക്കുകയാണ് നടി അനുശ്രി.‌ ബാലഭാസ്കർ വിട പറഞ്ഞിട്ട്  രണ്ട് വർഷം പിന്നിട്ടിരിക്കെ ഒരിക്കലും മറക്കില്ല എന്ന് കുറിച്ച തന്റെ മൊബൈൽ ഫോണിലെ കവർ ചിത്രമാണ് അനുശ്രി പങ്കുവച്ചിരിക്കുന്നത്. 

“അന്നും ഇന്നും ഈ ഫോണിൽ ബാലുച്ചേട്ടൻ.. ഒരിക്കലും മറക്കില്ല, നിങ്ങളുടെ സംഗീതത്തിലെ പരിശുദ്ധിയും ദൈവികതയും എന്നെന്നും നിലനില്‍ക്കും, അനുശ്രി കുറിച്ചു. 

മകളുടെ പേരിലുള്ള വഴിപാടുകൾക്കായി തൃശൂർ പോയി മടങ്ങിവരുന്നതിനിടയിലാണ് ബാലഭാസ്കർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതര പരുക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലഭാസ്കർ 2018 ഒക്ടോബർ രണ്ടിനാണ് അന്തരിച്ചത്. മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.