സഞ്ജന ഗൽറാണിക്ക് 11 ബാങ്ക് അക്കൗണ്ടുകൾ, കന്നഡ ലഹരിസംഘത്തിനു ബോളിവുഡിലും ഇടപാട് 

സമ്പാദ്യത്തിന്റെ വലിയ പങ്ക് ബെംഗളൂരു ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ നഷ്ടപ്പെട്ടെന്നാണ് സഞ്ജന മൊഴി നൽകിയത്
സഞ്ജന ഗൽറാണിക്ക് 11 ബാങ്ക് അക്കൗണ്ടുകൾ, കന്നഡ ലഹരിസംഘത്തിനു ബോളിവുഡിലും ഇടപാട് 

ന്നഡ സിനിമയുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസുമായി ബന്ധപ്പെട്ട് താരങ്ങളുടെ ഹവാല ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സമ്പാദ്യത്തിന്റെ വലിയ പങ്ക് ബെംഗളൂരു ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ നഷ്ടപ്പെട്ടെന്നാണ് അറസ്റ്റിലായ നടി സഞ്ജന ഗൽറാണി മൊഴി നൽകിയത്. സഞ്ജനയ്ക്ക് 11 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരി പാർട്ടി സംഘാടകൻ വിരേൻ ഖന്ന, രവിശങ്കർ, രാഷുൽ ഷെട്ടി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നു വിദേശ പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ് അന്വേഷണ സംഘം. 

കന്നഡ സിനിമാ രംഗത്തെ ലഹരിസംഘത്തിനു ബോളിവുഡിലെ പലരുമായും ഇടപാടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അവതാരകയും നടിയുമായ അനുശ്രീ ബെംഗളൂരുവിലെ ലഹരി പാർട്ടികളിൽ സജീവമായി പങ്കെടുത്തിരുന്നുവെന്ന് അറസ്റ്റിലായ നൈജീരിയൻ ലഹരി ഇടപാടുകാരൻ ഫ്രാങ്ക് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത അനുശ്രീയെ വീണ്ടും ചോദ്യം ചെയ്തേക്കും.

കസ്റ്റഡിയിലുള്ള ചലച്ചിത്ര നൃത്തസംവിധായകൻ കിഷോർ അമൻ ഷെട്ടിയുടെയും സുഹൃത്ത് അഖീൽ നൗഷാദ് അടക്കമുള്ളവർ ചേർന്ന് നടത്തിയിരുന്ന ലഹരി പാർട്ടികളിൽ ബോളിവുഡ്, കന്നഡ നടീനടന്മാരും മോഡലുകളും ക്രിക്കറ്റ് വാതുവയ്പുകാരുമാണ് പങ്കെടുത്തിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com