കാട്ടുവള്ളിയിൽ തൂങ്ങിയാടി സായ് പല്ലവി; കൈവിടല്ലേ, ഡോക്ടറേയെന്ന് ആരാധകർ; ചിത്രങ്ങൾ

സഹോദരിക്കും സുഹൃത്തുക്കൾക്കുമൊപ്പം അവധി ആഘോഷത്തിലാണ് താരം
കാട്ടുവള്ളിയിൽ തൂങ്ങിയാടി സായ് പല്ലവി; കൈവിടല്ലേ, ഡോക്ടറേയെന്ന് ആരാധകർ; ചിത്രങ്ങൾ

വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നുള്ള നടി സായ് പല്ലവിയുടെ സാഹസമാണ് ആരാധകരുടെ മനം കവരുന്നത്. കാട്ടുമരത്തിന്റെ വള്ളിയിൽ തൂങ്ങി ആടുന്ന ചിത്രമാണ് താരം ആരാധകർക്കായി പങ്കുവെച്ചത്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ചിത്രം. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് താൻ തെളിയിക്കുകയായിരുന്നു എന്നാണ് സായ് കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

Proving Darwin’s theory of evolution! Cam A

A post shared by Sai Pallavi (@saipallavi.senthamarai) on

സഹോദരിക്കും സുഹൃത്തുക്കൾക്കുമൊപ്പം അവധി ആഘോഷത്തിലാണ് താരം. വെള്ളച്ചാട്ടത്തിന് മുകളിലെ പ്രകൃതി മനോഹരമായ സ്ഥലത്തു നിന്നുള്ളതാണ് താരത്തിന്റെ ചിത്രം. രസകരമായ നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ഡോക്ടർ, കൈവിട്ടുപോകല്ലേയെന്നാണ് ചിലരുടെ മുന്നറിയിപ്പ്. ഇത് സുരക്ഷിതാമാണോ എന്നു ചോദിക്കുന്നവരുമുണ്ട്. പ്രകൃതിയെ തൊട്ടറിയുന്ന ചിത്രങ്ങളെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. കൂടാതെ മനോഹരമായ സ്ഥലം ഏതാണെന്ന് അന്വേഷിക്കുന്നവരും കൂട്ടത്തിലുണ്ട്.  തെലുങ്കാനയിലെ റച്ചക്കൊണ്ട വെള്ളച്ചാട്ടത്തിലാണ് താരത്തിന്റെ ആഘോഷം എന്നാണ് ചില ആരാധകർ ഇതിന് മറുപടിയായി കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

I came in like a wrecking ball !!! Cam B

A post shared by Sai Pallavi (@saipallavi.senthamarai) on

ജോര്‍ജിയയില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയായിരുന്ന സായ് പല്ലവി വൈദ്യ ശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. കോയമ്പത്തൂർ സ്വദേശിയായ താരം അടുത്തിടെ മാസ്ക് അണിഞ്ഞ് പരീക്ഷ എഴുതാൻ എത്തിയത് വാർത്തയായിരുന്നു. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ തെന്നിന്ത്യയിൽ മുൻ നിര നടിയാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com