നടി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിലെന്ന് റിപ്പോർട്ട്

വെബ് സീരീസിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു
നടി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിലെന്ന് റിപ്പോർട്ട്

തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. താരം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിൽ വെബ് സീരീസിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു തമന്ന. 

‌ഓ​ഗസ്റ്റിൽ തമന്നയുടെ അച്ഛനും അമ്മയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നടി തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അന്ന് അറിയിച്ചത്. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിൽ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com