'മക്കൾ വളർന്നു, അച്ഛനും അമ്മയും ചെറുപ്പമായി'; ആറു വർഷത്തിന് ശേഷം ജോർജുകുട്ടിക്കും കുടുംബത്തിനുമൊപ്പം ജിത്തു ജോസഫ്

ആറു വർഷത്തിനു ശേഷം വീണ്ടും ജോർജു കുട്ടിക്കും കുടുംബത്തിനുമൊപ്പം എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്
'മക്കൾ വളർന്നു, അച്ഛനും അമ്മയും ചെറുപ്പമായി'; ആറു വർഷത്തിന് ശേഷം ജോർജുകുട്ടിക്കും കുടുംബത്തിനുമൊപ്പം ജിത്തു ജോസഫ്

സൂപ്പർഹിറ്റായ ആദ്യ ഭാ​ഗത്തിന് ശേഷം ജോർജു കുട്ടിയുടേയും കുടുംബവും വീണ്ടും മലയാളികളുടെ മുന്നിലേക്ക് എത്തുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 ന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോയാണ്. ജോർജു കുട്ടിക്കും കുടുംബത്തിനുമൊപ്പം നിൽക്കുന്ന ജിത്തു ജോസഫാണ് ചിത്രത്തിൽ. സംവിധായകൻ തന്നെയാണ് സ്പെഷ്യൽ ഫോട്ടോ പുറത്തുവിട്ടത്. 

മോഹൻലാലിനും മീനയ്ക്കും അൻസിബയ്ക്കും എസ്തറിനുമൊപ്പമാണ് ജീത്തുവിനെ കാണുന്നത്. ആറു വർഷത്തിനു ശേഷം വീണ്ടും ജോർജു കുട്ടിക്കും കുടുംബത്തിനുമൊപ്പം എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്. എന്തായാലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു ചിത്രങ്ങൾ. ആറ് വർഷം കഴിഞ്ഞപ്പോൾ മക്കൾ വളർന്നെങ്കിലും അച്ഛനും അമ്മയും കൂടുതൽ ചെറുപ്പമായി എന്നാണ് ആരാധകരുടെ കമന്റ്. മോഹൻലാലിന്റേയും മീനയുടേയും സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ടാണ് കൂടുതൽ കമന്റുകൾ വരുന്നത്. 

ജിത്തു ജോസഫിന് പിന്നാലെ ദൃശ്യം 2 ന്റെ ലൊക്കേഷൻ ചിത്രങ്ങളുമായി മോഹൻലാലും എത്തി. ജോർജു കുട്ടിയും കുടുംബവും എന്ന അടിക്കുറിപ്പിലാണ് മീനയ്ക്കും അൻസിബയ്ക്കും എസ്തറിനുമൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്. 

കൊവിഡ് പരിശോധന നടത്തി കര്‍ശന നിയന്ത്രണങ്ങളോടെയാണ് ദൃശ്യം രണ്ടിന്റെ ചിത്രീകരണം തുടങ്ങിയത്. ആദ്യത്തെ പത്ത് ദിവസത്തെ ഇൻഡോര്‍ രംഗങ്ങള്‍ക്ക് ശേഷമാണ ചിത്രീകരണം തൊടുപുഴയിലേക്ക് മാറുക. ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാൻ അനുവാദമുണ്ടാകില്ല. മോഹൻലാല്‍ അടക്കം ചിത്രത്തിലെ മുഴുവൻ പേരും ഷെഡ്യൂള്‍ തീരുന്നതുവരെ ഒറ്റ ഹോട്ടലില്‍ തന്നെയായിരിക്കും താമസം. സിദ്ദിഖ്, ആശാ ശരത് തുടങ്ങിയ ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങൾക്കൊപ്പം മുരളി ​ഗോപി, സായ്കുമാർ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com