സിനിമ പ്രവർത്തകർക്ക് താങ്ങായി ഫഹദും കൂട്ടരും, 10 ലക്ഷം രൂപ നൽകി 

ഫെഫ്ക തുടങ്ങിയ കരുതൽ നിധിയിലേക്കാണ് സംഭാവന 
സിനിമ പ്രവർത്തകർക്ക് താങ്ങായി ഫഹദും കൂട്ടരും, 10 ലക്ഷം രൂപ നൽകി 

ലോക്ക്ഡൗൺ കാലത്ത് ഏറെ ഹിറ്റായ  ‘സീ യു സൂൺ’ എന്ന ചിത്രത്തിന്റെ ലാഭത്തിൽ നിന്നും 10 ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി ഫഹദ് ഫാസിലും മഹേഷ് നാരായണനും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അവശകലാകാരന്മാരെ സഹായിക്കുന്നതിന് ഫെഫ്ക തുടങ്ങിയ കരുതൽ നിധിയിലേക്കാണ് സംഭാവന നൽകിയിരിക്കുന്നത്. 

ഈ കോവിഡ് കാലത്ത് പരിമിതമായ സൗകര്യങ്ങളെയും ആളുകളെയും പ്രയോജനപ്പെടുത്തി ഫഹദ് ഫാസിലും മഹേഷ് നാരായണനും ചേർന്നൊരുക്കിയ C U SOON എന്ന ചിത്രം ആമസോണിൽ റിലീസ് ചെയ്യുകയും വൻ വിജയമായി മലയാള സിനിമക്ക് തലയുയർത്തി നിൽക്കാവുന്ന രീതിയിൽ അഭിമാനമായതുമാണ്.
"സീ യു സൂൺ" എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത്‌ ലക്ഷം രൂപ ഫെഫ്കയ്ക്ക്‌ കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ്‌ നാരായണനും മാതൃകയായി. വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്‌, സഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട്‌ കാട്ടിയ സ്നേഹത്തിനും ഐക്യദാർഡ്യത്തിനും, നന്ദി, സ്നേഹം, സാഹോദര്യം, ഫെഫ്ക അറിയിച്ചു. 

ചിത്രത്തിൽ ​ഫഹദ് ഫാസിലിനൊപ്പം റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഐ ഫോണിൽ ചിത്രീകരിച്ച സീ യു സൂൺ ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com