'ചീരുവിനെപ്പോലെ ചിരിച്ചുകൊണ്ടേയിരിക്കൂ', ധ്രുവിന് പിറന്നാൾ ആശംസയുമായി മേഘ്ന

നിറവയറിൽ ധ്രുവിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് മേഘ്ന ആശംസ കുറിച്ചത്
'ചീരുവിനെപ്പോലെ ചിരിച്ചുകൊണ്ടേയിരിക്കൂ', ധ്രുവിന് പിറന്നാൾ ആശംസയുമായി മേഘ്ന

അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ സഹോദരനും നടനുമായ ധ്രുവ് സർജയ്ക്ക് പിറന്നാൾ ആശംസയുമായി മേഘ്ന രാജ്. ഹൃദയത്തിൽ തൊടുന്ന കുറിപ്പിനൊപ്പമാണ് ആശംസ. തനിക്കരികിൽ എത്രത്തോളം ശക്തിയോടെ നിൽക്കുന്നുവോ അതേപോലെ തന്നെ താനും എപ്പോഴും കൂടെയുണ്ടാകും എന്നാണ് മേഘ്ന കുറിച്ചത്. നിറവയറിൽ ധ്രുവിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് മേഘ്ന ആശംസ കുറിച്ചത്. 

എനിക്കൊപ്പം എത്രത്തോളം ശക്തിയോടെ നീ നിന്നുവോ, അതുപോലെ ഞാനും നിന്റെ കൂടും എന്നും നിൽക്കും, സത്യം, എന്റെ ബർത്ഡേ ബോയ്, എല്ലാ ആശംസകളും. സന്തോഷം മാത്രം ഉണ്ടാകട്ടെ. നമ്മുടെ ചിരു ചെയ്യുന്നതുപോലെ ചിരിച്ചുകൊണ്ടേയിരിക്കൂ.’–മേഘ്ന കുറിച്ചു. നിരവധി പേരാണ് ധ്രുവിന് ആശംസകളുമായി എത്തിയിരിക്കുന്നത്. 

ചീരുവുമായി അടുത്ത ബന്ധമായിരുന്നു ധ്രുവിന്. കഴിഞ്ഞ ദിവസം മേഘ്നയുടെ ബേബി ഷവർ ആഘോഷമാക്കിയിരുന്നു. ചിരഞ്ജീവിയുടെ കട്ടൗട്ട് വച്ചായിരുന്നു ആഘോഷം. നിറവയറുമായി നിൽക്കുന്ന മേഘ്നയെപ്പോലെ തന്നെ കണ്ണു നിറച്ചുകൊണ്ടുള്ള ധ്രുവിന്റെ നിൽപ്പും ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. ചിരുവിന്റെ ഫോട്ടോ കാണുമ്പോഴെല്ലാം വികാരധീനനാവാറുണ്ട് ധ്രുവ. ചേട്ടന്റെ സിനിമയ്ക്ക് ശബ്ദം നല്‍കാന്‍ പോയപ്പോഴും താരം വികാരഭരിതനായിരുന്നു. വാക്കുകള്‍ ഇടറിയതോടെ ഡബ്ബിങ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. മേഘ്ന രാജ് മൂന്ന് മാസം ​ഗർഭിണിയായിരിക്കുമ്പോഴാണ് ചീരു വിടപറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com