അശ്ലീലവും ദ്വയാർത്ഥ പ്രയോ​ഗങ്ങളും നിറഞ്ഞ് 'ഇരണ്ടാം കുത്ത്' ടീസർ; വിവാദം

ഒരു പ്രേത ബം​ഗ്ലാവിൽ കുടുങ്ങിപ്പോകുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്
അശ്ലീലവും ദ്വയാർത്ഥ പ്രയോ​ഗങ്ങളും നിറഞ്ഞ് 'ഇരണ്ടാം കുത്ത്' ടീസർ; വിവാദം

ഡൽറ്റ് കോമഡി ഹൊറർ ചിത്രം ഇരുട്ട് അറയിൽ മുരട്ട് കുത്തിന്റെ രണ്ടാം ഭാ​ഗം ഇരണ്ടാം കുത്ത‌ിന്റെ ടീസർ പുറത്ത്. അശ്ലീല രം​ഗങ്ങളും ദ്വയാർഥപ്രയോഗങ്ങളും നിറഞ്ഞ ടീസർ ഇതിനോടകം വിവാദമായിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് പി. ജയകുമാർ തന്നെയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സന്തോഷിന്റെ ആദ്യ ചിത്രമാണിത്. 

ഒരു പ്രേത ബം​ഗ്ലാവിൽ കുടുങ്ങിപ്പോകുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. രവി മരിയ, ചാംസ്, ഡാനിയൽ ആനി, ശാലു ശാമു, മീനൽ, ഹരിഷ്മ, ആത്രികി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. 

അതിനിടെ സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെയുള്ള വിമർശനം കടുക്കുകയാണ്. പോൺ സിനിമാ വിഭാഗത്തിൽപെടുന്ന ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തണമെന്ന് ഒരുകൂട്ടർ അഭിപ്രായപ്പെടുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിനു നേരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു.

അശ്ലീലം നിറഞ്ഞ രം​ഗങ്ങൾകൊണ്ടും ദ്വയാർത്ഥ പ്രയോ​ഗങ്ങളാലും നിറഞ്ഞ ആദ്യ ഭാ​ഗം വലിയ ശ്രദ്ധ നേടിയതോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഇറങ്ങുന്നത്. ഉരുട്ട് അറയിലെ മുരട്ട് കൂത്ത് വിജയമായതോടെ അഡൽട്ട് കോമഡി വിഭാ​ഗത്തിൽ നിരവധി ചിത്രങ്ങൾ ഇറങ്ങിയിരുന്നു. യാഷിക ആനന്ദ്, ​ഗൗതം കാർത്തിക്, ചന്ദ്രിക രവി, ഷാ റാ, വൈഭവി തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com