അഭിനയത്തിന് ഇടവേളയെടുത്ത് ആറു മാസമായി കോവിഡ് പോരാട്ടത്തിൽ; അവസാനം നടി ശിഖയ്ക്കും രോ​ഗബാധ

മഹാരാഷ്ട്രയിൽ കോവിഡ് പടർന്നു പിടിച്ചതിന് പിന്നാലെയാണ് ജനങ്ങളെ സേവിക്കാൻ താരം ഇറങ്ങിയത്
അഭിനയത്തിന് ഇടവേളയെടുത്ത് ആറു മാസമായി കോവിഡ് പോരാട്ടത്തിൽ; അവസാനം നടി ശിഖയ്ക്കും രോ​ഗബാധ

കോവിഡ് വ്യാപനം രൂക്ഷമായതോടെ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് പഴയ നേഴ്സിങ് കുപ്പായം എടുത്തണിഞ്ഞ് കയ്യടി നേടിയ നടിയാണ് ശിഖ മൽഹോത്ര. മഹാരാഷ്ട്രയിൽ കോവിഡ് പടർന്നു പിടിച്ചതിന് പിന്നാലെയാണ് ജനങ്ങളെ സേവിക്കാൻ താരം ഇറങ്ങിയത്. ആറ് മാസം നീണ്ട കോവിഡ് പോരാട്ടത്തിനൊടുവിൽ ശിഖയും കോവിഡിന് പിടിയിലായിരിക്കുകയാണ്. താരം തന്നെയാണ് രോ​ഗം സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്. 

ശ്വസമെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ശിഖ ആശുപത്രി കിടക്കയിൽ നിന്നുള്ള തന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കോവിഡ് വന്നതിൽ തനിക്ക് ദുഖമില്ലെന്നും ഉടൻ തന്നെ രോ​ഗമുക്തി നേടുമെന്ന് പ്രതീക്ഷിക്കുന്നതായും ശിഖ കുറിച്ചു. നടിക്ക് ആശംസകളുമായി ഒട്ടനവധി പേർ രം​ഗത്തെത്തി. ശിഖയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർഥനകൾ ഒപ്പമുണ്ടെന്നുമാണ് ആരാധകർ കുറിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shikha Malhotra (@shikhamalhotraofficial) on

2014ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് അഭിനയ രം​ഗത്തേക്ക് ചുവടുവെക്കുന്നത്. എന്നാൽ കോവിഡ് പടർന്നു പിടിച്ചതോടെ അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രം​ഗത്ത് വരികയായിരുന്നു. രാജ്യത്തെ ആരോഗ്യമേഖലയില്‍ അടിയന്തിര സാഹചര്യം വന്നതോടെയാണ് രോഗികളെ ചികിത്സിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ സമൂഹത്തെ പരിചരിക്കാമെന്ന് പ്രതിജ്ഞ എടുത്തിരുന്നുവെന്നുമാണ് ശിഖ പറഞ്ഞത്. സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധനേടുന്നത്. സിനിമയിൽ എത്തുന്നതിനും മുൻപ് ഡൽഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്‌സായി സേവനമനുഷ്ഠിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com