'എന്റെ ആദ്യത്തെ കുഞ്ഞ്, ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം'; അഭിരാമിക്ക് പിറന്നാള്‍ ആശംസകളുമായി അമൃത

സഹോദരിമാര്‍ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍
'എന്റെ ആദ്യത്തെ കുഞ്ഞ്, ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം'; അഭിരാമിക്ക് പിറന്നാള്‍ ആശംസകളുമായി അമൃത

ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും തമ്മിലുള്ള ആത്മബന്ധം ആരെയും അമ്പരപ്പിക്കുന്നതാണ്. സഹോദരിമാര്‍ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍. ഇപ്പോള്‍ അഭിരാമിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള അമൃതയുടെ കുറിപ്പാണ് ആരാധകരുടെ മനം കവരുന്നത്. 

പിറന്നാള്‍ കേക്കിന് മുന്നില്‍ ഇരുന്നുകൊണ്ടുള്ള അഭിരാമിയുടെ ഒരു ബൂമറാങ് പങ്കുവെച്ചാണ് അമൃത ആശംസ കുറിച്ചത്. എന്റെ ആദ്യത്തെ മകള്‍ക്ക് എന്റെ പൊന്നന് സന്തോഷ ജന്മദിനം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് നീ. എന്റെ എല്ലാമെല്ലാം എന്റെ ചക്കര. ആകാശത്തിനു കീഴിലെ എല്ലാ സന്തോഷത്തിനും നീ അര്‍ഹയാണ്. ചേച്ചിയുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും- അമൃത കുറിച്ചു. 

എല്ലാ കാര്യങ്ങളിലും ഒന്നിച്ചാണ് അമൃതയും അഭിരാമിയും. ഇരുവരും ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു ബാന്‍ഡ് നടത്തുന്നത്. കൂടാതെ ഇവര്‍ ഒന്നിച്ചുള്ള യൂട്യൂബ് വിഡിയോയും ഹിറ്റാണ്. അടുത്തിടെ മലയാളം ബിഗ്‌ബോസില്‍ ഇവര്‍ പങ്കെടുത്തതും ഒന്നിച്ചായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com