കർഷകർ തീവ്രവാദികളെന്ന പരാമർശം; കങ്കണയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം 

അഭിഭാഷകനായ രമേഷ് നായിക്കിന്റെ ഹര്‍ജിയിലാണ് നടപടി
കർഷകർ തീവ്രവാദികളെന്ന പരാമർശം; കങ്കണയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം 

ബെംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച നടി കങ്കണ റണാവത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. കര്‍ണാടകയിലെ തുംകുര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് നിർദേശം. അഭിഭാഷകനായ രമേഷ് നായിക്കിന്റെ ഹര്‍ജിയിലാണ് നടപടി. 

രാജ്യമെങ്ങും കാർഷിക ബില്ലിനെതിരെ കർഷക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കങ്കണ പോസ്റ്റു ചെയ്ത ഒരു ട്വീറ്റാണ് പരാതിക്കടിസ്ഥാനം. 'ദേശീയ പൗരത്വ നിയമത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ കാര്‍ഷിക ബില്ലിന് എതിരെയും രംഗത്തു വന്നിരിക്കുന്നത്. രാജ്യത്ത് ഇവര്‍ ഭീകരത സൃഷ്ടിക്കുകയാണ്. ഇവര്‍ തീവ്രവാദികളാണ്' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ലക്ഷ്യമാണ് കങ്കണയുടെ ട്വീറ്റിന് പിന്നിലെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. താരത്തിനെതിരെ ക്രിമിനൽ കേസ് ആണ് അഭിഭാഷകൻ ഫയൽ ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com