'യാത്ര നരകത്തിലൂടെയാണെങ്കിലും മുന്നോട്ടുപോവുക'; ശ്രദ്ധനേടി സാറയുടെ സഹോദരന്റെ പോസ്റ്റ്

സാറ മയക്കു മരുന്നു കേസില്‍ ഉള്‍പ്പെട്ടതിന് ശേഷം ഇബ്രാഹിം പങ്കുവെക്കുന്ന ആദ്യ ചിത്രമാണ് ഇത്
'യാത്ര നരകത്തിലൂടെയാണെങ്കിലും മുന്നോട്ടുപോവുക'; ശ്രദ്ധനേടി സാറയുടെ സഹോദരന്റെ പോസ്റ്റ്

ടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ ബോളിവുഡിലെ നിരവധി നായികമാരാണ് അന്വേഷണം നേരിട്ടത്. നടി സാറ അലി ഖാന്‍ ഉള്‍പ്പടെയുള്ള താരങ്ങളെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് സാറയുടെ സഹോദരന്‍ ഇബ്രാഹിമിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. 

സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചിത്രമാണ് ഇബ്രാഹിം പങ്കുവെച്ചത്. അതിന് താരപുത്രന്‍ നല്‍കിയ അടിക്കുറിപ്പാണ് ശ്രദ്ധേയം. നിങ്ങള്‍ നരകത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ മുന്നോട്ടു പോവുക എന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വാക്കുകളാണ് കുറിച്ചിരിക്കുന്നത്. സാറ മയക്കു മരുന്നു കേസില്‍ ഉള്‍പ്പെട്ടതിന് ശേഷം ഇബ്രാഹിം പങ്കുവെക്കുന്ന ആദ്യ ചിത്രമാണ് ഇത്. ആഗസ്റ്റ് 22 നാണ് ഇതിനു മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 

If you’re going through hell, keep going. - Winston Churchill

A post shared by Ibrahim Ali Khan (@iakpataudi) on

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സാറയും ഇപ്പോള്‍ ഇടവേളയെടുത്തിരിക്കുകയാണ്. നിരവധി പേരാണ് സാറയെ അന്വേഷിച്ചുകൊണ്ടുള്ള പോസ്റ്റിട്ടിരിക്കുന്നത്. സാറയോട് ഇന്‍സ്റ്റഗ്രാമിലേക്ക് തിരിച്ചുവരാന്‍ പറയണമെന്നാണ് ചിലരുടെ കമന്റ്. കൂടാതെ ഇനിയും നരകത്തില്‍ വീഴാതിരിക്കാന്‍ സൂക്ഷിക്കണമെന്നും ചിലര്‍ കുറിക്കുന്നുണ്ട്. അതിനൊപ്പം അച്ഛന്‍ സെയ്ഫ് അലി ഖാനെ പോലെയാണ് ഇബ്രാഹിമെന്നു പറഞ്ഞുകൊണ്ട് നിരവധി കമന്റുകളും വരുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sara Ali Khan (@saraalikhan95) on

സോഷ്യല്‍ മീഡിയയില്‍ സാറയ്ക്കും ഇബ്രാഹിമിനും ആരാധകര്‍ ഏറെയാണ്. ഒന്നിച്ച് യാത്ര പോകുന്നതിന്റെയും മറ്റും വിശേഷങ്ങളും ഇവര്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. അടുത്തിടെ ഇവര്‍ ഒന്നിച്ച് ഗോവയ്ക്ക് പോയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com