നടുറോഡിൽ പൊരിഞ്ഞ അടി; നൂറേ നൂറ് സ്പീഡിൽ ചീറി പാഞ്ഞ് കാളിദാസും പ്രയാ​ഗയും 

'മൈ റോഡ് റീൽ 2020' എന്ന ഹ്രസ്വചിത്ര മത്സരത്തിനായി ഒരുക്കിയതാണ് ഈ ഹ്രസ്വചിത്രം
നടുറോഡിൽ പൊരിഞ്ഞ അടി; നൂറേ നൂറ് സ്പീഡിൽ ചീറി പാഞ്ഞ് കാളിദാസും പ്രയാ​ഗയും 

ഡിഡ് യു സ്ലീപ് വിത്ത് ഹെർ? ദേശീയ പാതയിലൂടെ നൂറേ നൂറ് സ്പീഡിൽ ചീറി പായുമ്പോഴും പ്രയാ​ഗ കാളിദാസിനോട് ചോദിക്കുന്നത് ഈ ഒറ്റക്കാര്യമാണ്. ഇതുതന്നെയാണ് ചിത്രത്തിന്റെ പേരും, 'ഡിഡ് യു സ്ലീപ് വിത്ത് ഹേർ?'. 'മൈ റോഡ് റീൽ 2020' എന്ന ഹ്രസ്വചിത്ര മത്സരത്തിനായി ഒരുക്കിയതാണ് ഈ ഹ്രസ്വചിത്രം. 

പ്രവീൺ ചന്ദ‍‍ർ കഥയൊരുക്കിയ ചിത്രം അഭിനന്ദ് രാമാനുജം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ആമേൻ, ഡബിൾ ബാരൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ അഭിനന്ദ്. കാളിദാസ് ജയറാമും പ്രയാഗാ മാർട്ടിനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലുള്ളത്.ചിത്രത്തിൻറെ ബിഹൈൻഡ് ദി സീൻ വിഡിയോയും യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. 

ലോകത്തിൻറെ പല ഭാഗത്തുനിന്നായി നിരവധിപേരാണ് മൈ റോഡ് റീൽ 2020 എന്ന ഹ്രസ്വചിത്ര മത്സരത്തിൽ പങ്കെടുക്കുന്നത്. ഒരു മില്യൺ ഡോളറാണ് വിജയികളാകുന്നവർക്കുള്ള സമ്മാനത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com