'കൊറോണ വരാത്ത കുടുംബത്തിന് ഒരു ലക്ഷം', കേരളത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ രമണന്റെ ബുദ്ധി; ഏറ്റെടുത്ത് ആരാധകര്‍

സര്‍ക്കാരിന്റെ ഒരു പ്രഖ്യാപനം കൊണ്ട് കേരളത്തിലെ പ്രശ്‌നങ്ങളെല്ലാം മാറുമെന്നാണ് നടന്‍ ഹരിശ്രീ അശോകന്‍ പറയുന്നത്
'കൊറോണ വരാത്ത കുടുംബത്തിന് ഒരു ലക്ഷം', കേരളത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ രമണന്റെ ബുദ്ധി; ഏറ്റെടുത്ത് ആരാധകര്‍

കേരളത്തില്‍ കൊറോണ അപകടകരമാവും വിധം വര്‍ധിക്കുകയാണ്. രോ​ഗബാധിതരുടെ എണ്ണം പതിനായികം തൊട്ടെങ്കിലും പഴയ പോലെ പേടിച്ച് വീട്ടില്‍ ഇരിക്കാന്‍ ആരും തയാറല്ല. അനാവശ്യമായി പുറത്തിറങ്ങരുതെന്നും സൂക്ഷിക്കണമെന്നുമുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാനും ഭൂരിഭാഗം പേര്‍ക്കും മടിയാണ്. ഇപ്പോള്‍ ആളുകളെ വീട്ടിലിരുത്താനുള്ള മികച്ച ഐഡിയയുമായി എത്തുകയാണ് മലയാളികളുടെ സ്വന്തം 'രമണന്‍'. 

സര്‍ക്കാരിന്റെ ഒരു പ്രഖ്യാപനം കൊണ്ട് കേരളത്തിലെ പ്രശ്‌നങ്ങളെല്ലാം മാറുമെന്നാണ് നടന്‍ ഹരിശ്രീ അശോകന്‍ പറയുന്നത്. കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിക്കാനാണ് താരം കുറിച്ചത്. താരത്തിന്റെ ഇഷ്ടകഥാപാത്രമായ രമണന്റെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. 

സത്യത്തില്‍ കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഇന്ന് കേരളത്തിലുള്ളൂ... സാറുമാരെ.- ഹരിശ്രീ അശോകന്‍ കുറിച്ചു. എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് പോസ്റ്റ്. ഇതിനു താഴെ നിരവധി പേരാണ് ട്രോളുകള്‍ കൊണ്ട് എത്തുന്നത്.ഒരു ലക്ഷം മേടിച്ചു കഴിഞ്ഞ് കൊറോണ വന്നാല്‍ കുഴപ്പമുണ്ടോന്നു ചോദിക്ക്- എന്നാണ് ചിലരുടെ കമന്റ്. രമണന്റെ ബുദ്ധിയെ പുകഴ്ത്തിയും കമന്റുകള്‍ വരുന്നുണ്ട്. രമണന്റെ ബുദ്ധി റോക്കറ്റ് ആണല്ലോ, ദാസാ നമുക്കെന്താടാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്- എന്നിങ്ങനെ കമന്റുകള്‍ ഏറെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com