ഭാഷ അറിയില്ലെങ്കിലും കിരീടം ഈ മലയാളി പെൺകുട്ടിക്ക് സ്വന്തം; സരി​ഗമപയിൽ വിജയിയായി ആര്യനന്ദ  

അഞ്ച്‌ലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം
ഭാഷ അറിയില്ലെങ്കിലും കിരീടം ഈ മലയാളി പെൺകുട്ടിക്ക് സ്വന്തം; സരി​ഗമപയിൽ വിജയിയായി ആര്യനന്ദ  

ഹിന്ദി ഗാനാസ്വാദകലോകം കീഴടക്കിയ കോഴിക്കോടുകാരി ആര്യനന്ദ ഒടുവിൽ വിജയകിരീടവും സ്വന്തമാക്കി. സരി​ഗമപ എന്ന റിയാലിറ്റി ഷോയുടെ ഹിന്ദി പതിപ്പിൽ വിജയിയായിരിക്കുകയാണ് ഈ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി. സപ്തസ്വരങ്ങളെ പ്രതീനിധീകരിക്കുന്ന ഏഴുപേർക്കിടയിൽ നടന്ന ഫൈനല്‍ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് ആര്യനന്ദ നേട്ടം കൈപ്പിടിയിലാക്കിയത്. അഞ്ച്‌ലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം. 

ഇതിനോടകം രണ്ട് ഹിന്ദി സിനിമയിലും രണ്ട് മലയാള സിനിമയിലും പാടാനുള്ള അവസരവും ആര്യനന്ദയ്ക്ക് ലഭിച്ചു. റിയാലിറ്റി ഷോയിൽ തെന്നിന്ത്യയില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ട ഏക ഗായികയായിരുന്നു ഈ കൊച്ചുമിടുക്കി. അവസാന റൗണ്ടില്‍ 14 പേരില്‍ നിന്നാണ് അന്തിമ ഏഴിലേക്ക് ആര്യനന്ദ എത്തിയത്. ഫൈനല്‍ മത്സരത്തില്‍ നടന്‍ ഗോവിന്ദ, ജാക്കിഷേറോഫ്, ശക്തികപൂര് എന്നിവര്‍ അതിഥികളായി ഉണ്ടായിരുന്നു.

മത്സരത്തിൽ ആര്യനന്ദ പാടിയ സത്യം ശിവം സുന്ദരം എന്ന ഗാനം ഇന്ത്യ ഒട്ടാകെ വൈറലായിരുന്നു. ലോക്ക്ഡൗണ്‍ ഇടവേളക്ക് ശേഷം മല്‍സരം പുനരാരംഭിച്ചപ്പോള്‍ പാടിയ രേനാ ബിതി ജായേ എന്ന ഗാനവും കുട്ടിപ്പാട്ടുകാരിക്ക് ആരാധകരെ നേടിക്കൊടുത്തു. കോഴിക്കോട് കീഴരിയൂര്‍ സ്വദേശിയായ ആര്യനന്ദ കടലുണ്ടി ഐഡിയല്‍ പബ്‌ളിക് സ്‌കൂൾ വിദ്യാർത്ഥിനിയാണ്. സംഗീത അദ്ധ്യാപകരായ രാജേഷ് ബാബു-ഇന്ദു ദമ്പതികളുടെ മകളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com