'25 ആയെന്ന് വിശ്വസിക്കാനാകുന്നില്ല', പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ച് അഹാന 

ലാവെന്‍ഡര്‍ തീംഡ് പാര്‍ട്ടി പോലെയായിരുന്നു ഒരുക്കങ്ങള്‍
'25 ആയെന്ന് വിശ്വസിക്കാനാകുന്നില്ല', പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ച് അഹാന 

ന്ന് 25-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് നടി അഹാന കൃഷ്ണ. കുടുംബവുമൊത്ത് പതിവുപോലെ ആഘോഷമായിത്തന്നെയാണ് അഹാന പിറന്നാള്‍ ദിനം ചിലവവിട്ടിരിക്കുന്നത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 

ഗോള്‍ഡന്‍ നിറത്തിലെ ബാക്ക്‌ഡ്രോപ്പില്‍ പര്‍പ്പിള്‍ ലാവെന്‍ഡര്‍ ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചാണ് ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ സജ്ജീകരിച്ചത്. ഒരു ലാവെന്‍ഡര്‍ തീംഡ് പാര്‍ട്ടി പോലെയായിരുന്നു ഒരുക്കങ്ങള്‍. സഹോദരിമാരെല്ലാം ലാവെന്‍ഡര്‍ നിറത്തിലെ വസ്ത്രമണിഞ്ഞാണ് ചിത്രങ്ങളിലുള്ളത്. അഹാന മുറിച്ച കേക്കിലും ലാവെന്‍ഡര്‍ പൂക്കള്‍ കാണാം. ഹലോ 25 എന്നെഴുതിയ കേക്ക് ടോപ്പറാണ് ഏറെ ശ്രദ്ധേയം. 

25 വയസ്സായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കുറിച്ചാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com