അഞ്ചാം പിറന്നാളിന് നിഷയുടെ ആഗ്രഹം ഇത്, എങ്ങനെയും മകളുടെ ആശ നിറവേറ്റുമെന്ന് വാക്ക് കൊടുത്ത് സണ്ണി ലിയോണി 

ലോകത്തിലെ എല്ലാ കുട്ടികളും തിന്മയ്‌ക്കെതിരെ നിലകൊള്ളണമെന്ന ആഗ്രഹമാണ് നിഷ പങ്കുവച്ചത്
അഞ്ചാം പിറന്നാളിന് നിഷയുടെ ആഗ്രഹം ഇത്, എങ്ങനെയും മകളുടെ ആശ നിറവേറ്റുമെന്ന് വാക്ക് കൊടുത്ത് സണ്ണി ലിയോണി 

ഞ്ചാം പിറന്നാളിന് മകള്‍ പറഞ്ഞ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള പ്രയത്‌നത്തിലാണ് നടി സണ്ണി ലിയോണി. തന്റെ പിറന്നാളിന്, ലോകത്തിലെ എല്ലാ കുട്ടികളും തിന്മയ്‌ക്കെതിരെ നിലകൊള്ളണമെന്ന ആഗ്രഹമാണ് നിഷ പങ്കുവച്ചത്. മകള്‍ ഈ ആഗ്രഹം പറയുന്നതിന്റെ ഓഡിയോയ്‌ക്കൊപ്പമാണ് ഇത് സാധിച്ചുനല്‍കുമെന്ന് വാക്ക് നല്‍കിയതായി സണ്ണി കുറിച്ചത്. 

'എന്റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍. നീ ഞങ്ങളുടെ സ്വന്തമാകുന്നുവെന്ന് അറിഞ്ഞ ആ നിമിഷം നീ ഞങ്ങളുടെ ജീവിതത്തിലെ പ്രകാശമായിരുന്നു. നിനക്ക് അഞ്ച് വയസ്സാകുന്നു എന്നെനിക്ക് വിശ്വസിക്കാനുകുന്നില്ല. നീ വളരെ സമര്‍ത്ഥയാണ്, വീണ്ടുവിചാരമുള്ള, സനേഹമുള്ള, കരുതലുള്ള, സഹോദരങ്ങളെ സംരക്ഷിക്കുന്ന കുട്ടിയാണ്. എല്ലാത്തിലും ഉപരിയായി ദൈവം ഞങ്ങള്‍ക്ക് തന്ന സമ്മാനമാണ് നീ', നിഷയുടെ പിറന്നാളിന് സണ്ണി കുറിച്ചു. 

ഈ കുറിപ്പിനൊപ്പമാണ് മകളുടെ സന്ദേശം പ്രചരിപ്പിക്കുമെന്ന ഉറപ്പ് സണ്ണി നല്‍കിയിരിക്കുന്നത്. സ്‌നേഹം കൊണ്ട് ഒരു സമയം ഒരാളെയെങ്കിലും നല്ല മനുഷ്യനാക്കാന്‍ കഴിയുമായിരിക്കും എന്ന പ്രത്യാശയാണ് സണ്ണി പങ്കുവച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com