അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിക്കായി ശരീര ഭാരം 20 കിലോ കൂട്ടിയെന്ന് നടി കങ്കണ റാണാവത്. തമിഴിനു പുറമേ ഹിന്ദിയിലും തെലുങ്കിലും ചിത്രീകരിച്ച ചിത്രം ഈ വര്‍ഷം തിയറ്ററുകളില്‍ എത്തിക്കാന്‍ നിശ്ചയിച്ചിരുന്നതാണ്. കോവിഡ് വ്യാപനം മൂലം റിലീസ് മാറ്റുകയായിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്റെ വര്‍ക്ക് ഏതാണ്ട് തീര്‍ന്ന ഘട്ടത്തില്‍ ശരീര ഭാരം പഴയ സ്ഥിതിയിലേക്കു കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് താരം. ഇതിനായുള്ള ശ്രമം തുടങ്ങിയെന്ന് കങ്കണ അറിയിച്ചു. അതിരാവിലെ എഴുന്നേറ്റു നടക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. അതിന് തനിക്കൊപ്പം ആരൊക്കെയുണ്ടെന്ന് ആരാഞ്ഞ് ട്വിറ്ററില്‍ സന്ദേശമിട്ടു കങ്കണ.
കങ്കണ ജയലളിതയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ എംജിആര്‍ ആയി അരവിന്ദ് സ്വാമിയാണ് വേഷമിടുന്നത്. പ്രകാശ് രാജ് എം കരുണാനിധിയായി എത്തും. ഷംന കാസിം ആണ് ശശികലയാവുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ