പൃഥ്വിക്ക് കടുകട്ടി ഇംഗ്ലീഷിൽ പിഷാരടിയുടെ ആശംസ; ഏറ്റെടുത്ത് ആരാധകർ, കമന്റിൽ ചിരിപ്പൂരം 

ട്യൂഷൻ മാഷ് ശശി തരൂർ ആണോ?, ശശി തരൂരിന് പഠിക്കുകയാണോ എന്നൊക്കെയാണ് ആരാധകർ ചോദിച്ചത്
പൃഥ്വിക്ക് കടുകട്ടി ഇംഗ്ലീഷിൽ പിഷാരടിയുടെ ആശംസ; ഏറ്റെടുത്ത് ആരാധകർ, കമന്റിൽ ചിരിപ്പൂരം 

പിറന്നാൾ ആഘോഷിക്കുന്ന നടൻ പൃഥ്വിരാജിനുള്ള ആശംസയാണ് സോഷ്യൽ മീഡിയയിലാകെ. സിനിമാ രം​ഗത്തുള്ളവരും ആരാധകരുമടക്കം നിരവധിപ്പേർ നടന് ആശംസയറിയിച്ച് എത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമാകുകയാണ് നടൻ രമേഷ് പിഷാരടിയുടെ പിറന്നാൾ ആശംസ. 

കടുകട്ടി ഇംഗ്ലീഷിലാണ് പിഷാരടി പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you , എന്നാണ് പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

പോസ്റ്റ് വെെ‍‍റലയതോടെ വാക്കുകളുടെ അർത്ഥം അന്വേഷിച്ചിറങ്ങുകയായിരുന്നു ആരാധകർ. കൂട്ടത്തിലൊരാൾ ഗൂഗിൾ ട്രാൻസ്‌ലേറ്ററിൽ നിന്ന് അർത്ഥം കണ്ടെത്തി എത്തിയിട്ടുണ്ട്. ‘നിങ്ങളെപ്പോലുള്ള ഒരു സഹപ്രവർത്തകന് ആനന്ദദായകവും ഉന്മേഷദായകവും ജന്മദിനവുമായുള്ള ജന്മദിനത്തിനായി ധാരാളം ആശംസകൾ അയയ്ക്കാനുള്ള എന്റെ ഭാഗ്യം’, എന്നായിരുന്നു ഗൂഗിൾ ട്രാൻസ്‌ലേറ്റർ പറഞ്ഞുകൊടുത്ത അർത്ഥം. ഈ കമൻറിന് താഴെ മറുപടിയുമായി രമേഷ് പിഷാരടിയും രംഗത്തെത്തി. ‘കെള്ളാം മോനേ ഞാൻ നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല’ എന്നായിരുന്നു മറുപടി. രമേഷ് പിഷാരടിയുടെ ട്യൂഷൻ മാഷ് ശശി തരൂർ ആണോ?, ശശി തരൂരിന് പഠിക്കുകയാണോ എന്നൊക്കെയാണ് ആരാധകർ ചോദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com