വേലുക്കാക്കയായി ഇന്ദ്രൻസ്, ചിത്രീകരണം പാലക്കാട്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു 

വാർദ്ധക്യത്തിൽ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കൾക്ക് നേരെയുള്ള ചോദ്യങ്ങളാണ് ചിത്രം പറയുന്നത്
വേലുക്കാക്കയായി ഇന്ദ്രൻസ്, ചിത്രീകരണം പാലക്കാട്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു 

ന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തുന്നു വേലുക്കാക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. പാലക്കാടാണ് ചിത്രീകരണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ഇന്ദ്രൻസ് ആണ് ടൈറ്റിൽ കഥാപാത്രമായ വേലുക്കാക്കയെ അവതരിപ്പിക്കുന്നത്. 

വാർദ്ധക്യത്തിൽ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കൾക്ക് നേരെയുള്ള ചോദ്യങ്ങളാണ് ചിത്രം പറയുന്നത്. നവാഗതനായ അശോക് ആർ കലീത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശോക് തന്നെ കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സത്യൻ എം എ ആണ്. തമാശ എന്ന ചിത്രത്തിൽ വിനയ് ഫോർട്ടിന്റെ അമ്മയായി എത്തിയ ഉമയാണ് വേലുകാക്കയിൽ ഇന്ദ്രൻസിന്റെ ഭാര്യായി അഭിനയിക്കുന്നത്.‍

 പി ജെ വി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരിയാണ് ചിത്രത്തിന്റെ നിർമ്മാണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com