എച്ച്ബിഒയും പിന്‍വാങ്ങുന്നു, ഡിസംബര്‍ 15ഓടെ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കും 

അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒ, ഡബ്ല്യുബി എന്നിവ ഇന്ത്യ, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സംപ്രേഷണം നിര്‍ത്തുന്നു
എച്ച്ബിഒയും പിന്‍വാങ്ങുന്നു, ഡിസംബര്‍ 15ഓടെ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കും 

വാഷിങ്ടണ്‍: അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒ, ഡബ്ല്യുബി എന്നിവ ഇന്ത്യ, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സംപ്രേഷണം നിര്‍ത്തുന്നു. ചാനലിന്റെ ഉടമസ്ഥരായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷണല്‍ ഇക്കാര്യം വ്യക്തമാക്കി. 

ഡിസംബര്‍ 15ഓടെയാണ് സംപ്രേണം നിര്‍ത്തുന്നത്. ഇന്ത്യക്കും പാകിസ്ഥാനും പുറമെ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലും ഈ ചാനലുകള്‍ ലഭിക്കില്ല. കൂട്ടികളുടെ ചാനലായ കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കും, പോഗോയും വാര്‍ണര്‍ മീഡിയയുടെ കീഴിലുള്ളതാണ്. എന്നാല്‍ ഇവ ഇന്ത്യയില്‍ സംപ്രേഷണം തുടരും. 

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയിലെ സംപ്രേഷണം എച്ച്ബിഒ അവസാനിപ്പിക്കുന്നത്. പേ-ടിവി വ്യാവസായ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതായും, കോവിഡ് മാറ്റത്തിന്റെ ആവശ്യകതയെ ത്വരിതപ്പെടുത്തിയതായും വാര്‍ണര്‍ മീഡിയയുടെ സൗത്ത് ഏഷ്യ എംഡി സിദ്ധാര്‍ഥ് ജയിന്‍ പറഞ്ഞു. കടുപ്പമേറിയ തീരുമാനമായിരുന്നു ഈ രാജ്യങ്ങളിലെ സംപ്രേഷണം നിര്‍ത്തുക എന്നത്. തങ്ങളുടെ ബ്രാന്‍ഡുകളെ വീടുകളിലേക്ക് സ്വീകരിച്ച എല്ലാ പങ്കാളികള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. 

വാര്‍ണര്‍ മീഡിയയയുടെ മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. കുട്ടികളുടെ ചാനലുകളുടെ മേല്‍നോട്ടത്തിനായാണ് ഇത്. വാര്‍ത്താ ചാനലായ സിഎന്‍എന്‍ ഇന്റര്‍നാഷണലിന്റെ ഓപ്പറേഷന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിങ് വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കും. അമേരിക്കയില്‍ ഈ വര്‍ഷം മെയില്‍ എച്ച്ബിഒ മാക്‌സ് എന്ന പേരില്‍ വീഡിയോ സ്ട്രീമിങ് സര്‍വീസ് ആരംഭിച്ചിരുന്നുയ ഇന്ത്യയിലേക്കും അത് ഉടനെ കൊണ്ടുവരുമെന്നാണ് സൂചനകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com