ഒറ്റ മിനിറ്റിൽ ഒരു പെണ്ണിന്റെ ജീവിതം; ശ്രദ്ധ നേടി ഷോർട്ട്ഫിലിം

ഒരു പെൺ കുഞ്ഞ് പിറന്നു വീഴുന്നതു മുതലുള്ള ജീവിതം കാലുകളിലൂടെയാണ് ചിത്രത്തിൽ കാണിക്കുന്നത്
ഒറ്റ മിനിറ്റിൽ ഒരു പെണ്ണിന്റെ ജീവിതം; ശ്രദ്ധ നേടി ഷോർട്ട്ഫിലിം

നനം മുതൽ മരണം വരെയുള്ള ഒരു പെൺജീവിതം പറയാൻ ഒരു മിനിറ്റ് നേരം. വ്യത്യസ്തരീതിയിൽ സ്ത്രീകളുടെ ജീവിതം പറയുന്ന  സെൻട്രിഫു​ഗൽ എന്ന മലയാളം ഷോർട്ട് ഫിലിമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്. ഒരു പെൺ കുഞ്ഞ് പിറന്നു വീഴുന്നതു മുതലുള്ള ജീവിതം കാലുകളിലൂടെയാണ് ചിത്രത്തിൽ കാണിക്കുന്നത്. 

ബാല്യത്തിൽ കൗമാരത്തിലും യൗവ്വനത്തിലും വാർധക്യത്തിലുമെല്ലാം പലരുടേയും നിയന്ത്രണത്തിലാണ് അവർ. അച്ഛനും ഭർത്താവും മകനും അവരുടെ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിടുന്നു. അവസാനം എല്ലാ ആ​ഗ്രഹങ്ങളും ഉള്ളിൽ ഒതുക്കി മരണത്തിന് കീഴടങ്ങുമ്പോൾ ഏറ്റവും ഭാ​ഗ്യം ചെയ്ത ജന്മങ്ങളായി അവർ മാറും. 

19 കാരനായ ആദിത്യ പട്ടേലാണ് ഒരു മിനിറ്റിൽ മികച്ച രീതിയിൽ ഒരു പെൺ ജീവിതത്തെ വരച്ചിട്ടത്. ഇരിങ്ങാലക്കുട സ്വദേശിയായ ആദിത്യ ഫിലിം സ്റ്റുഡന്റാണ്. സ്ക്രീനിൽ എത്തുന്ന പെൺകാലുകളിലൂടെ ഒരു സ്ത്രീയുടെ ആത്മസംഘർഷങ്ങൾ മുഴുവൻ വരച്ചിടാൻ ആദിത്യക്കായി. മരം കയറി വളരുന്ന പുതിയ കാലത്തെ പെൺകുട്ടിയിലാണ് ആദിത്യയുടെ ഷോർട്ട്ഫിലിം അവസാനിക്കുന്നത്. ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് ആദിത്യ തന്നെയാണ്. തിരക്കഥ ഒരുക്കിയത് ഹേന. യൂട്യൂബിൽ റിലീസ് ചെയ്ത ഷോർട്ട്ഫിലിമിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com