കറുപ്പണിഞ്ഞ് മോഹൻലാലിന്റെ മാസ് എൻട്രി; ഇത്തവണ മാസ്കിനും ആരാധകരുടെ കയ്യടി; വിഡിയോ വൈറൽ

ദൃശ്യം 2 ന്റെ ലൊക്കേഷനിലേക്ക് വരുന്ന വിഡിയോ ആണ് പങ്കുവെച്ചത്
കറുപ്പണിഞ്ഞ് മോഹൻലാലിന്റെ മാസ് എൻട്രി; ഇത്തവണ മാസ്കിനും ആരാധകരുടെ കയ്യടി; വിഡിയോ വൈറൽ

വീണ്ടുമൊരു മാസ് എൻട്രിയുമായി ആരാധകരെ ആവേശത്തിലാക്കുകയാണ് മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച വിഡിയോയാണ് വൈറലാവുന്നത്. ദൃശ്യം 2 ന്റെ ലൊക്കേഷനിലേക്ക് വരുന്ന വിഡിയോ ആണ് പങ്കുവെച്ചത്. കംപ്ലീറ്റ് കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്. 

ബ്ലാക്ക് ബനിയനും പാന്റിനുമൊപ്പം കറുത്ത മാസ്കുകൂടി വച്ചായിരുന്നു താരത്തിന്റെ എൻട്രി. കാറിൽ നിന്നിറങ്ങി ലൊക്കേഷനിലേക്ക് വരുന്നതാണ് 30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ കാണുന്നത്. ഇത്തവണ താരം കൃത്യമായി മാസ്ക് ധരിച്ചാണ് എത്തുന്നത്. അതിനാൽ താരത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. 

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മോഹൻലാലിന്റെ മറ്റൊരു വിഡിയോ വൈറലായിരുന്നു. ലൊക്കേഷനിലേക്ക് വരുന്നതു തന്നെയായിരുന്നു വിഡിയോ. എന്നാൽ അതിൽ മാസ്ക് കൃത്യമായി ഉപയോ​ഗിക്കാത്തതിന്റെ പേരിൽ വിമർശനം ഉയർന്നിരുന്നു. 

ദൃശ്യം 2ന്‍റെ തൊടുപുഴ ലൊക്കേഷന്‍ പുരോഗമിക്കുകയാണ്. എറണാകുളത്ത് ആരംഭിച്ച ആദ്യ ഷെഡ്യൂള്‍ പത്ത് ദിവസത്തോളം നീണ്ടുനിന്നിരുന്നു. പിന്നീടാണ് തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രീകരണമായതിനാല്‍ കര്‍ശന മുന്‍കരുതലുകളോടെയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com