'ഭൂരിഭാഗം ആണുങ്ങള്‍ക്കും സ്ത്രീകള്‍ക്ക് വേണ്ടി എഴുതാന്‍ അറിയില്ല'; ആന്‍ഡ്രിയ ജര്‍മിയ

തരണിക്ക് ശേഷം നിരവധി സ്ത്രീകള്‍ അവരുടെ ജീവിതം തുറന്നു കാട്ടിയതുപോലെയാണ് തോന്നിയത് എന്ന് എന്നോട് പറഞ്ഞിരുന്നു
'ഭൂരിഭാഗം ആണുങ്ങള്‍ക്കും സ്ത്രീകള്‍ക്ക് വേണ്ടി എഴുതാന്‍ അറിയില്ല'; ആന്‍ഡ്രിയ ജര്‍മിയ

സിനിമയിലുള്ള ഭൂരിഭാഗം ആണുങ്ങള്‍ക്കും സ്ത്രീകള്‍ക്ക് വേണ്ടി എഴുതാന്‍ അറിയില്ലെന്ന് നടി ആന്‍ഡ്രിയ ജര്‍മിയ. അതിനാലാണ് നമുക്ക് കൂടുതല്‍ സ്ത്രീ എഴുത്തുകാരെയും സംവിധായകരേയും നിര്‍മാതാക്കളേയും വേണ്ടത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ ഞെട്ടിക്കാറുള്ള നടിയാണ് ആന്‍ഡ്രിയ. അടുത്തിടെ ഇറങ്ങിയ തരണി, വട ചെന്നൈ, അവള്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം കയ്യടി നേടിയിരുന്നു. 

തരണിക്ക് ശേഷം നിരവധി സ്ത്രീകള്‍ അവരുടെ ജീവിതം തുറന്നു കാട്ടിയതുപോലെയാണ് തോന്നിയത് എന്ന് എന്നോട് പറഞ്ഞിരുന്നു. അഭിനേതാവ് എന്ന നിലയില്‍ വേണ്ടത് ഇതാണെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനെയും ആന്‍ഡ്രിയ പ്രശംസിക്കാന്‍ മറന്നില്ല. റാം സാര്‍ മികച്ച എഴുത്തുകാരന്‍ മാത്രമല്ല ഹൃദയം കൊണ്ട് ഒരു ഫെമിനിസ്റ്റ് കൂടിയാണ്. സ്ത്രീകള്‍ എത്രത്തോളം വിട്ടുവീഴ്ച ചെയ്യുന്നവരാണെന്നും അത്തരം പുരുഷന്മാരെ തങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് എങ്ങനെയെന്നും അദ്ദേഹത്തിന് അറിയാം. എന്നാല്‍ ഭൂരിഭാഗം വരുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുവേണ്ടി എഴുതാന്‍ അറിയില്ല. അതുകൊണ്ടാണ് നമുക്ക് കൂടുതല്‍ സ്ത്രീ എഴുത്തുകാരും സംവിധായകരും നിര്‍മാതാക്കളും വേണമെന്ന് പറയുന്നത്. - ആന്‍ഡ്രിയ പറഞ്ഞു. 

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ആന്തോളജി ചിത്രം പുത്തന്‍ പുതുകാലൈയില്‍ ശക്തമായ വേഷത്തില്‍ ആന്‍ഡ്രിയ എത്തിയിരുന്നു. രാജീവ് മേനോന്റെ ചിത്രത്തില്‍ സംഗീതജ്ഞയായാണ് ആന്‍ഡ്രിയ എത്തിയത്. മൂന്ന് ദിവസത്തെ ഷൂട്ടിനായി ഒരു മാസത്തെ തയാറെടുപ്പ് നടത്തേണ്ടി വന്നു എന്നാണ് താരം പറയുന്നത്. 

വിജയ് നായകനായി എത്തുന്ന മാസ്റ്ററാണ് ആന്‍ഡ്രിയയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിനിമ തെരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും താന്‍ സ്വാര്‍ത്ഥ ആകാറുണ്ടെന്നും എന്നാല്‍ മാസ്റ്റര്‍ തെരഞ്ഞെടുത്തത് പ്രേക്ഷകര്‍ക്ക് വേണ്ടിമാത്രമാണെന്നാണ് താരം പറയുന്നത്. വിജയുമായുള്ള ബന്ധത്തെക്കുറിച്ചും താരം പറഞ്ഞു. സിനിമ സെറ്റില്‍ വിജയും ഞാനും സിനിമകളേക്കുറിച്ച് സംസാരിക്കാറില്ല. രാഷ്ട്രീയത്തെക്കുറിച്ച് ഞങ്ങള്‍ മികച്ച സംഭാഷണങ്ങള്‍ നടത്തിയിരുന്നു. തുപ്പാക്കിയാണ് തന്റെ മികച്ച ചിത്രം എന്നാണ് വിജയ് എന്നോട് പറഞ്ഞത്. അത്ര വലിയ താരമായിരുന്നിട്ടും അദ്ദേഹത്തിന്റെ എളിമയെ പ്രകീര്‍ത്തിക്കുന്നുവെന്നും ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com