'അന്ന് ഞങ്ങൾ കേരളത്തിനായി ഒന്നിച്ചു, ഇപ്പോൾ ഞങ്ങളെ സഹായിക്കണം'; അഭ്യർത്ഥനയുമായി വിജയ് ദേവരക്കൊണ്ട

ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയും വിജയ് സംഭാവന ചെയ്തു
'അന്ന് ഞങ്ങൾ കേരളത്തിനായി ഒന്നിച്ചു, ഇപ്പോൾ ഞങ്ങളെ സഹായിക്കണം'; അഭ്യർത്ഥനയുമായി വിജയ് ദേവരക്കൊണ്ട

പ്രളയ ദുരിതത്തിൽ ബുദ്ധിമുട്ടുന്ന തെലങ്കാനയിലെ ജനങ്ങൾക്കായി സഹായം അഭ്യർത്ഥിച്ച് നടൻ വിജയ് ദേവരക്കൊണ്ട. ട്വിറ്ററിലൂടെയാണ് താരത്തിന്റെ അഭ്യർത്ഥന. കേരളത്തിലും തമിഴ്നാട്ടിലും പ്രളയമുണ്ടായപ്പോൾ സഹായിച്ചെന്നും ഇപ്പോൾ ഞങ്ങൾക്ക് സഹായം വേണമെന്നുമാണ് താരം കുറിച്ചത്. 

കേരളത്തിനായി ഞമ്മൾ ഒന്നിച്ചു, ചെന്നൈയ്ക്കായി ഒന്നിച്ചു, സൈനികർക്കായും ഞങ്ങൾ ഒന്നിച്ചു. കൊവിഡിന്‍റെ സമയം പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് നിന്നു. ഇപ്പോഴിതാ ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുകയാണ്,’- താരം കുറിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയും വിജയ് സംഭാവന ചെയ്തു. ഈ വർഷം എല്ലാവരും ബുദ്ധിമുട്ടുകയാണെന്നും കൂട്ടത്തിൽ മെച്ചപ്പെട്ട ജീവിതം നയിക്കുന്നവർ സഹായിക്കണം എന്നും മറ്റൊരു ട്വീറ്റിൽ താരം പറഞ്ഞു. 

ഹൈദരാബാദ്​ അടക്കമുള്ള നഗരങ്ങളിൽ പെയ്​ത ശക്തമായ മഴയിൽ നിരവധി പേർ മരിക്കുകയും പലർക്കും​ വീടുകൾ​ നഷ്​ടപ്പെടുകയും ചെയ്​തിരുന്നു. ദുരന്ത നിവാരണ സേനയും പൊലീസും ഉൾപ്പടെയുള്ളവർ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. ഇതിനോടകം നിരവധി സൂപ്പർതാരങ്ങൾ തെലുങ്കാനയ്ക്ക് സഹായവുമായി എത്തിയിട്ടുണ്ട്. മഹേഷ് ബാബുവും ചിരഞ്ജീവിയും ഒരു കോടി രൂപ വീതവും ജൂനിയർ എൻടിആറും നാഗാർജുനയും  50 ലക്ഷം വീതവും സഹായനിധിയിലേക്ക് കൈമാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com