'അവർ ഇപ്പോഴും വായിട്ടലച്ചുകൊണ്ടിരിക്കുകയാണ്, വെടിയുതിർത്താലും ഞാൻ വീഴില്ല'; രഞ്ജിനി ജോസ്

കഴിഞ്ഞ പത്ത് മാസത്തിൽ തന്റെ ജീവിതത്തിലുണ്ടായത് എന്തൊക്കെയാണ് എന്നാണ് താരം വിവരിക്കുന്നത്
'അവർ ഇപ്പോഴും വായിട്ടലച്ചുകൊണ്ടിരിക്കുകയാണ്, വെടിയുതിർത്താലും ഞാൻ വീഴില്ല'; രഞ്ജിനി ജോസ്

ടിയായും ​ഗായികയായും തിളങ്ങുന്ന താരമാണ് രഞ്ജിനി ജോസ്. സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ പത്ത് മാസത്തിൽ തന്റെ ജീവിതത്തിലുണ്ടായത് എന്തൊക്കെയാണ് എന്നാണ് താരം വിവരിക്കുന്നത്. മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 

കഴിഞ്ഞ പത്ത് മാസമായി ഇതൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത്. എനിക്ക് എന്നെ നഷ്‍ടപ്പെട്ടു, ഇപ്പോഴും അതൊക്കെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു, എല്ലാ വിമര്‍ശനങ്ങളെയും മാറ്റി നിര്‍ത്തി, ഹൃദയശൂന്യരായ മനുഷ്യർ വായിട്ടലച്ചുകൊണ്ടിരിക്കുകയായിരുന്നു, ഇപ്പോഴുമതെ, എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, എനിക്കെതിരെ വെടിയുതിര്‍ത്തോളൂ, പക്ഷേ ഞാൻ വീഴില്ല, ഞാൻ ടൈറ്റാനിയമാണ്- രഞ്ജിനി കുറിച്ചു. 

മേലാവാര്യത്തെ മാലാഖ കുട്ടികള്‍ എന്ന സിനിമയില്‍ കെ എസ് ചിത്രയ്‍ക്കൊപ്പം പാടിയാണ് 2000തില്‍ രഞ്‍ജിനി ജോസ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്. റെഡ് ചില്ലീസ്, ദ്രോണ 2010, സെലിബ്രേറ്റ് ഹാപ്പിനെസ്, ബഷീറിന്റെ പ്രേമലേഖനം എന്നിവയിൽ അഭിനയിക്കുകയും ചെയ്തു. ഇരുപത് വര്‍ഷത്തെ കരിയറില്‍ ഇരുന്നൂറോളം സിനിമകളില്‍ രഞ്‍ജിനി ജോസ് പാടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com