ആൺകുഞ്ഞു പിറന്നു, രണ്ടാമതും അച്ഛനായ സന്തോഷത്തിൽ നടൻ കാർത്തി 

രഞ്ജിനി ചിന്നസ്വാമി ആണ് കാർത്തിയുടെ ഭാര്യ
ആൺകുഞ്ഞു പിറന്നു, രണ്ടാമതും അച്ഛനായ സന്തോഷത്തിൽ നടൻ കാർത്തി 

ണ്ടാമതും അച്ഛനായ സന്തോഷം പങ്കുവച്ച് തമിഴ് നടൻ കാർത്തി. നടൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. രഞ്ജനി ചിന്നസ്വാമി ആണ് കാർത്തിയുടെ ഭാര്യ. 

"സുഹൃത്തുക്കളെ ഞങ്ങൾക്കൊരു ആൺകുഞ്ഞു പിറന്നു. ഡോക്ടർമാർക്കും നഴ്‌സുമാർക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കുഞ്ഞിന് നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പ്രാർത്ഥനയും വേണം. ദൈവമേ നന്ദി", കാർത്തി ട്വിറ്ററിൽ കുറിച്ചു.

കാർത്തിയുടെ സഹോദരനും നടനുമായ സൂര്യയും ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്. 2011ൽ വിവാഹിതരായ കാർത്തിക്കും രഞ്ജനിക്കും 2013ലാണ് ആദ്യ കുഞ്ഞ് പിറന്നത്. ഉമയാൾ എന്നാണ് മകളുടെ പേര്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com