ഒരു നക്ഷത്രമുള്ള ആകാശത്തിന് രാജ്യാന്തര പുരസ്‌കാരം

മലബാര്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ എം വി കെ പ്രദീപ് നിര്‍മ്മിച്ച് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് സംവിധായകര്‍.
ഒരു നക്ഷത്രമുള്ള ആകാശത്തിന് രാജ്യാന്തര പുരസ്‌കാരം

കൊച്ചി: വാഷിംഗ്ടണ്‍ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മ യായ ഡിസിഎസ്എഎഫ്എഫ് (DCSAFF) സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി കേരളത്തില്‍ നിന്നുള്ള 'ഒരു നക്ഷത്രമുള്ള ആകാശം' തിരഞ്ഞെടുക്കപ്പട്ടു.സൗത്ത് ഏഷ്യയിലെ ഒമ്പതിലേറെ രാജ്യങ്ങളില്‍ നിന്നായ് 60 ഓളം സിനിമകള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.അതില്‍ നിന്ന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാകാരം മലയാള ചിത്രത്തിന് ലഭ്യമായത്.

മലബാര്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ എം വി കെ പ്രദീപ് നിര്‍മ്മിച്ച് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് സംവിധായകര്‍.

വടക്കേ മലബാറിലെ ഗ്രാമത്തിലെ ഒരു സ്‌കൂളും യുവതിയായ ഒരു അധ്യാപികയും അവളുടെ പ്രണയവും ജീവിതവും പൊതു വിദ്യാഭ്യാസവും സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രാധാന്യവും സമകാലിക സാമൂഹിക പ്രശ്‌നങ്ങളുമാണ് സിനിമയുടെ പ്രമേയം. അപര്‍ണ ഗോപിനാഥ് ഉമ ടീച്ചര്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിചിരിക്കുന്ന സിനിമയില്‍ ഗണേഷ് കുമാര്‍, സംവിധായകന്‍ ലാല്‍ജോസ് സന്തോഷ് കീഴാറ്റൂര്‍ ജാഫര്‍ ഇടുക്കി, ഉണ്ണിരാജ, അനില്‍ നെടുമങ്ങാട്, സേതുലക്ഷ്മി, നിഷാ സാരംഗ് ,പുതുമുഖം പ്രജ്യോത് പ്രദീപ്, ബാലതാരം എറിക് സക്കറിയ, പങ്കജ മേനോന്‍, ടിനു തോമസ് എന്നിവരാണ് അഭിനേതാക്കള്‍.

കൈതപ്രത്തിന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതം ദീപാങ്കുരനുമാണ് നിര്‍വ്വഹിച്ചത്. തിരക്കഥ  സുനീഷ് ബാബു, ചായാഗ്രഹണം  സജിത് പുരുഷന്‍, എഡിറ്റിംഗ്‌റഹ്മാന്‍ മുഹമ്മദലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  മധു തമ്മനം, കലാസംവിധാനം  സജി പാഞ്ചു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജിത് വേലായുധന്‍, മേക്കപ്പ് സജി കൊരട്ടി, സംഭാഷണം സുധീഷ് ചട്ടഞ്ചാല്‍, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഷിജുക്കുട്ടന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ പി എസ് സുനിലും വാര്‍ത്താവിതരണം അഞ്ജു അഷറഫും കൈകാര്യം ചെയ്യുന്നു.ജയ്പ്പൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com