കാന്‍സറിനെ തോല്‍പ്പിച്ച് സഞ്ജയ് ദത്ത്; മക്കളുടെ പിറന്നാള്‍ ദിനത്തിലെ ഏറ്റവും വലിയ സന്തോഷം; കുറിപ്പ്

കാന്‍സറിനെ തോല്‍പ്പിച്ച് സഞ്ജയ് ദത്ത്; മക്കളുടെ പിറന്നാള്‍ ദിനത്തിലെ ഏറ്റവും വലിയ സന്തോഷം; കുറിപ്പ്

ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് കാന്‍സറിനെ അതിജീവിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കാന്‍സര്‍ പോരാട്ടത്തില്‍ വിജയിച്ചതായി താരം ആരാധകരെ അറിയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്. 

താരത്തിന്റെ ഇരട്ടക്കുഞ്ഞുങ്ങളായ ഷഹ്‌റാന്റെയും ഇഖ്‌റയുടേയും 10ാം പിറന്നാളാണ് ഇന്ന്. സ്‌പെഷ്യല്‍ ദിനത്തില്‍ തന്നെയാണ് കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷവാര്‍ത്ത അദ്ദേഹം അറിയിച്ചത്. ഓഗസ്റ്റിലാണ് താരം ശ്വാസകോശ കാന്‍സര്‍ ബാധിതനാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. തുടര്‍ന്ന് സിനിമയില്‍ നിന്ന് അവധിയെടുക്കുകയാണെന്ന് താരം ആരാധകരെ അറിയിച്ചിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു കീമോതെറാപ്പി ചികിത്സ. കാന്‍സര്‍ മാറിയതോടെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് താരം. സൂപ്പര്‍ഹിറ്റ് ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ വില്ലന്‍ റോളിലാണ് സഞ്ജയ് ദത്ത് എത്തുന്നത്.

കുറിപ്പ് വായിക്കാം

കഴിഞ്ഞ കുറച്ച് ആഴ്ചകളായി എനിക്കും കുടുംബത്തിനും കഠിനമായ സമയമായിരുന്നു. എന്നാല്‍ അവര്‍ പറയുന്നതുപോലെ ഏറ്റവും സൈനികനാണ്് ദൈവം എപ്പോഴും കഠിനമായ പോരാട്ടം നല്‍കുക. ഇന്ന് എന്റെ മക്കളുടെ പിറന്നാള്‍ ദിനത്തില്‍ ഈ പോരാട്ടത്തെ വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഞാന്‍. എന്റെ കുടുംബത്തിന്റെ ആരോഗ്യവും സൗഖ്യവുമാണ് അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം. 

നിങ്ങള്‍ നല്‍കിയ പിന്തുണയും വിശ്വാസവും ഇല്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. എന്റെ കൂടെ നിന്നതിനും ബുദ്ധിമുട്ടേറിയ ഈ കാലഘട്ടത്തില്‍ എന്റെ ശക്തിയായി നിലകൊണ്ടതിനും എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എല്ലാ ആരാധകരോടും നന്ദിയുള്ളവനാണ്. നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും കരുണയ്ക്കും കണക്കില്ലാത്ത അനുഗ്രഹത്തിനും എന്റെ നന്ദി. 

കൊകിലാബെന്‍ ആശുപത്രിയിലെ ഡോ. സെവന്തിയ്ക്കും അവരുടെ ഡോക്ടര്‍മാരുടെ ടീമിനും നഴ്‌സുമാര്‍ക്കും മറ്റ് മെഡിക്കല്‍ ജീവനക്കാര്‍ക്കും നന്ദി പറയുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അവര്‍ എന്നെ മികച്ച രീതിയില്‍ പരിചരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com