'800 കോടി രൂപയ്ക്ക് പട്ടൗഡി പാലസ് തിരിച്ചുവാങ്ങുന്നു'; പ്രതികരണവുമായി സെയ്ഫ് അലി ഖാന്‍

800 കോടി രൂപയ്ക്ക് ഹോട്ടല്‍ ശൃംഖലയായ നീമ്രാന ഗ്രൂപ്പില്‍ നിന്ന് പാലസ് തിരിച്ചുപിടിക്കുമെന്നായിരുന്നു വാര്‍ത്ത
'800 കോടി രൂപയ്ക്ക് പട്ടൗഡി പാലസ് തിരിച്ചുവാങ്ങുന്നു'; പ്രതികരണവുമായി സെയ്ഫ് അലി ഖാന്‍

ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്‍ തന്റെ പൂര്‍വിക ഭവനമായ പട്ടൗഡി കൊട്ടാരം തിരിച്ചുവാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 800 കോടി രൂപയ്ക്ക് ഹോട്ടല്‍ ശൃംഖലയായ നീമ്രാന ഗ്രൂപ്പില്‍ നിന്ന് പാലസ് തിരിച്ചുപിടിക്കുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. വസ്തുവിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും അതിനാല്‍ തിരിച്ചുവാങ്ങേണ്ട കാര്യമില്ലെന്നുമാണ് ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.

കൊട്ടാരത്തിന് 800 കോടിയാണെന്നത് അതിശയോക്തിയാണെന്നും ആശയവിനിമയത്തില്‍ തെറ്റു സംഭവിച്ചിട്ടുണ്ടെന്നുമാണ് സെയ്ഫ് പറയുന്നത്. പണത്തിന്റെ പേരില്‍ വിലയിടാന്‍ പറ്റുന്നതല്ല പട്ടൗഡി പാലസിന്റെ വില. അത് വൈകാരികമാണ്. സ്വത്ത് വിലമതിക്കാനാവാത്തതാണ്. എന്റെ പൂര്‍വികരും അച്ഛനും അവിടെയാണ് അടക്കിയിരിക്കുന്നത്. അതിനാല്‍ അവിടം എനിക്ക് സുരക്ഷിതവും ആത്മീയമായ ബന്ധമുള്ളതുമാണ്.- താരം പറഞ്ഞു. 

ഏകദേശം നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ മുത്തച്ഛന്‍ മുത്തശ്ശിക്കുവേണ്ടി നിര്‍മിച്ചതാണ് ഈ കൊട്ടാരും. അന്ന് അദ്ദേഹമായിരുന്നു ഇവിടം ഭരിച്ചിരുന്നത്. അതിനാലാണ് അച്ഛന്‍ ഇത് ലീസിന് നല്‍കിയത്. അവര്‍ ഇവിടെ ഹോട്ടല്‍ നടത്തുകയും മികച്ച രീതിയില്‍ പരിപാലിക്കുകയും ചെയ്തു. ഒരു കുടുംബം പോലെയായിരുന്നു. എന്നാല്‍ അച്ഛന്റെ മരണത്തിന് ശേഷം താന്‍ അത് തിരിച്ചുവാങ്ങി എന്നാണ് താരം പറയുന്നത്. എന്നാല്‍ എത്ര രൂപയ്ക്കാണ് പട്ടൗഡി പാലസ് സ്വന്തമാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പാലസിന്റെ ഒരു ഭാഗം സിനിമ ഷൂട്ടിനായി വാടകയ്ക്ക് നല്‍കിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com