പിഷാരടിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന പിറന്നാള്‍ ബോയ്; ജോജുവിന് ആശംസയുമായി താരം;  ഏറ്റെടുത്ത് ആരാധകര്‍ 

ഇരുവരുടെയും ആത്മ ബന്ധം കാണിക്കുന്ന ചിത്രം ആരാധകരുടെ മനം കവരുകയാണ്
പിഷാരടിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന പിറന്നാള്‍ ബോയ്; ജോജുവിന് ആശംസയുമായി താരം;  ഏറ്റെടുത്ത് ആരാധകര്‍ 

ലയാളത്തിന്റെ പ്രിയ താരം ജോജു ജോർജിന്റെ ജന്മദിനമാണ് ഇന്ന്. സിനിമയിൽ നിരവധി അടുത്ത സുഹൃത്തുക്കളുള്ള താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി സൂപ്പർതാരങ്ങളാണ് രം​ഗത്തെത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസു കീഴടക്കുന്നത് നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ പിറന്നാൾ ആശംസയാണ്. 

വളരെ സ്പെഷ്യലായ ചിത്രത്തിനൊപ്പമാണ് പിഷാരടി ആശംസ കുറിച്ചിരിക്കുന്നത്. പിഷാരടിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ജോജുവാണ് ചിത്രത്തിൽ. ഹാപ്പി ബർത്ത്ഡേ ജോജു ചേട്ടാ, ഉണർന്നിരുപ്പോഴും സ്വപ്നങ്ങൾ കണ്ട... കണ്ട സ്വപ്‌നങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്ന... പിറന്നാളിനും പിറന്നാളിനും ഇടയിൽ തിളക്കം കൂടുന്ന സുഹൃത്തിനു- പിഷാരടി കുറിച്ചു. ഇരുവരുടെയും ആത്മ ബന്ധം കാണിക്കുന്ന ചിത്രം ആരാധകരുടെ മനം കവരുകയാണ്. 

പിഷാരടിയെ കൂടാതെ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, അജു വർ​ഗീസ് തുടങ്ങിയ നിരവധി പേരാണ് ജോജുവിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. വീട്ടിൽ മക്കൾ ഒരുക്കിയ സർപ്രൈസ് ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ജോജുവിനെ മലയാളത്തിന്റെ മുൻനിര താരമാക്കി ഉയർത്തിയ ജോസഫ് എന്ന ചിത്രത്തിന്റെ തീമിലുള്ള കേക്കാണ് മക്കൾ കരുതിവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com