നയൻതാരയുടെ മൂക്കുത്തി അമ്മൻ ഒടിടി റിലീസിന്; ദീപാവലിക്ക് ആരാധകരിലേക്ക്

നയൻതാരയുടെ മൂക്കുത്തി അമ്മൻ ഒടിടി റിലീസിന്; ദീപാവലിക്ക് ആരാധകരിലേക്ക്

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദർശനത്തിനെത്തും

സൂപ്പർതാര ചിത്രങ്ങൾക്ക് പിന്നാലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ സിനിമയുടെ ഒടിടി റിലീസിന്. ആർ.ജെ ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മനാണ് ഓൺലൈൻ റിലീസിന് ഒരുങ്ങുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദർശനത്തിനെത്തും. ആർ ജെ ബാലാജി തന്നെയാണ് റിലീസ് വിവരം പുറത്തുവിട്ടത്. 

മൂക്കുത്തി അമ്മൻ എന്ന ദേവി കഥാപാത്രമായാണ് ചിത്രത്തിൽ നയൻതാര വേഷമിടുന്നത്. ബാലാജിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങൾ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മൻ കടന്നു വരുന്നതും അതിനുശേഷമുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. മൗലി, ഉർവശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ഭക്തിചിത്രമായി  ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയൻതാര മത്സ്യമാംസാദികൾ ഉപേക്ഷിച്ചിരുന്നു. ബാലാജിയും ശരവണനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇശാരി ഗണേഷാണ് നിർമാണം. സ്റ്റാർ വിജയ് ചാനലിനാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com