പിപ്രിയിലെ പിള്ളേരുടെ കയ്യില്‍ മൈലാഞ്ചിയിട്ട് സായി പല്ലവി; പ്രശംസിച്ച് താരങ്ങളും; വിഡിയോ

പുതിയ തെലുങ്ക് ചിത്രം ലവ് സ്റ്റോറിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ പിപ്രിയിലാണ് താരം ഇപ്പോള്‍
പിപ്രിയിലെ പിള്ളേരുടെ കയ്യില്‍ മൈലാഞ്ചിയിട്ട് സായി പല്ലവി; പ്രശംസിച്ച് താരങ്ങളും; വിഡിയോ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സായി പല്ലവി. ആരാധകരോടുള്ള താരത്തിന്റെ പെരുമാറ്റവും കയ്യടി നേടാറുണ്ട്. ഇപ്പോള്‍ ഇതാ ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങളുടെ കയ്യില്‍ മൈലാഞ്ചിയിട്ട് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് താരം. ഷൂട്ടിങ് ലൊക്കേഷനിലെ ഇടവേളയിലാണ് താരം കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ചത്. 

പുതിയ തെലുങ്ക് ചിത്രം ലവ് സ്റ്റോറിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ പാപ്രിയിലാണ് താരം ഇപ്പോള്‍. കയ്യില്‍ മൈലാഞ്ചി തേച്ച് ചിരിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രം താരം തന്നെയാണ് പങ്കുവെച്ചത്. ഹാപ്പി ക്ലൈന്‍സ്, പിപ്രി പിള്ളാസ് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ചുരിദാര്‍ ധരിച്ച് ഒരു കുഞ്ഞിന്റെ മൈലാഞ്ചിയിടുന്നതിന്റെ വിഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

Happy ClientsPipri Pillas

A post shared by Sai Pallavi (@saipallavi.senthamarai) on

തുടര്‍ന്ന് താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. സോ ക്യൂട്ട് എന്നായിരുന്നു സമാന്തയുടെ കമന്റ്. നീ വളരെ പ്രിയങ്കരിയാണ് എന്നാണ് അനുപമ പരമേശ്വരന്‍ കുറിച്ചത്. കൂടാതെ തങ്ങള്‍ക്ക് മൈലാഞ്ചിയിട്ടുതരണം എന്ന ആവശ്യവുമായി നിരവധി സെലിബ്രിറ്റികളും കമന്റ് ചെയ്യുന്നുണ്ട്. ഇതിന് മുന്‍പ് പരീക്ഷ എഴുതാന്‍ എത്തിയ സായി പല്ലവി തന്റെ ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുത്തതും വാര്‍ത്തയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com