മാത്തന്‍ അല്ല, ഇത്തവണ നാരദന്‍; ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു, ഒപ്പം അന്ന ബെന്നും

ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്
മാത്തന്‍ അല്ല, ഇത്തവണ നാരദന്‍; ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു, ഒപ്പം അന്ന ബെന്നും

മായാനദിയുടേയും വൈറസിന്റേയും വിജയത്തിന് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും വീണ്ടും ഒന്നിക്കുന്നു . നാരദന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ തോമസ് പുറത്തുവിട്ടു. 

ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്. ജാഫര്‍ സാദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ശേഖര്‍ മേനോനാണ് സംഗീതം. അടുത്ത വര്‍ഷം ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആഷിഖ് അബുവും ടോവിനോയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com