നീലയിൽ മുങ്ങി കടലും ആകാശവും, മാലാഖയെപ്പോലെ അമേയയും; മനോഹര ചിത്രങ്ങൾ

വാനവും കടലും ചേരുന്ന മനോഹര ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്
നീലയിൽ മുങ്ങി കടലും ആകാശവും, മാലാഖയെപ്പോലെ അമേയയും; മനോഹര ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് അമേയ മാത്യു. വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ അമേയ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ​ഗ്ലാമറസ് ലുക്കിൽ എത്താറുള്ള താരം തന്നെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നവർക്ക് വായടപ്പിക്കുന്ന മറുപടിയാണ് നൽകാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അമേയയുടെ പുത്തൻ ചിത്രങ്ങളാണ്. വാനവും കടലും ചേരുന്ന മനോഹര ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്. 

കടലിനോടു ചേർന്നുള്ള കെട്ടിടത്തിൽ നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്. നീല കടലിനേയും ആകാശത്തേയും പശ്ചാത്തലമാക്കിയുള്ള ചിത്രം അതിമനോഹരമാണ്. ഫുൾ സ്ലീവായ വൈറ്റ് ഷോർട്ട് വസ്ത്രമാണ് അമേയ ധരിച്ചിരിക്കുന്നത്. ഓഫ് ഷോൾഡറാണ് വസ്ത്രത്തെ കൂടുതൽ മനോഹരമാക്കുന്നത്. 

ചിലപ്പോഴൊക്കെ ഈ കടൽ പോലെയാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്... കടൽപോലെ ശാന്തമായി കിടക്കുന്ന മനസ്സ് സുനാമിപോലെ ഇടയ്ക്ക് രൗദ്രമാകാറുണ്ട്- എന്ന അടിക്കുറിപ്പിലാണ് അമേയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് എത്തുന്നത്. അതിനൊപ്പം വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിനെ വിമർശിച്ചും ചിലർ എത്തുന്നുണ്ട്. തനിക്ക് ഇഷ്ടമുള്ള വേഷം താൻ ധരിക്കുമെന്നാണ് അമേയ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com