'ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം ഇതാണ്'; പുതിയ ചിത്രങ്ങളുമായി ഭാവന

ശക്തമായ അടിക്കുറിപ്പിനൊപ്പമാണ് താരത്തിന്റെ ചിത്രം
'ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം ഇതാണ്'; പുതിയ ചിത്രങ്ങളുമായി ഭാവന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹ ശേഷം ബാം​ഗളൂരുവിൽ സ്ഥിരതാമസമാക്കിയതോടെ കന്നഡ സിനിമയിലാണ് താരത്തെ സജീവമായി കാണുന്നത്. ആരാധകർ ഏറെയുള്ള താരം സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ്. ഇടയ്ക്ക് തന്റെ പുത്തൻ ചിത്രങ്ങളുമായി താരം ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഭാവനയുടെ പുതിയ ചിത്രങ്ങളാണ്. 

ശക്തമായ അടിക്കുറിപ്പിനൊപ്പമാണ് താരത്തിന്റെ ചിത്രം. ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം സന്തോഷകരമായ ആത്മാവാണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. മഞ്ഞ ചുരുദാർ ധരിച്ച് അതിസുന്ദരിയാണ് ഭാവന. ചുരിദാറിന് ഇണങ്ങുന്ന മഞ്ഞ റിങ് ഇയറിങ്സ് മാത്രമാണ് ആക്സസറീസ്. നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ഭാവന ആരാധകരുടെ മനം കവരുകയാണ്.

നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ആരാധകർക്ക് മറുപടി കൊടുക്കാനും ഭാവന മറന്നില്ല. അടുത്തിടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു. വെക്കേഷൻ കഴിഞ്ഞു എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com