മഞ്ജു വാര്യരുടെ 50ാം ചിത്രം; ധ്യാനിന്റെ തിരക്കഥയിൽ 9എംഎം; പ്രഖ്യാപിച്ച് മോഹൻലാൽ

മഞ്ജു വാര്യരുടെ 50ാം ചിത്രം; ധ്യാനിന്റെ തിരക്കഥയിൽ 9എംഎം; പ്രഖ്യാപിച്ച് മോഹൻലാൽ

സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്

ഞ്ജു വാര്യരുടെ കരിയറിലെ 50ാം ചിത്രം പ്രഖ്യാപിച്ചു. 9 എംഎം എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദിനില്‍ ബാബു ആണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിൽ തിരക്കഥ ഒരുക്കുന്നത്. മോഹൻലാലാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. 

സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. പ്രൊജക്റ്റിന്റെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് മഞ്ജു വാര്യർ കുറിച്ചത്. 

ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ടിനു തോമസാണ്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം സാം സി എസ്. എഡിറ്റിംഗ് സാംജിത്ത് മുഹമ്മദ്. ആക്ഷന്‍ ഡയറക്ടര്‍ യാന്നിക് ബെന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. ഡിസൈന്‍ മനു ഡാവിഞ്ചി. ഫണ്‍ടാസ്റ്റിക് ഫിലിംസ് റിലീസ് ആണ് വിതരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com