ഒൻപത് 'രസ'ങ്ങളുമായി മണിരത്നവും ജയേന്ദ്രയും, സൂപ്പർ സംവിധായകരും താരങ്ങളും ഒന്നിക്കുന്ന 'നവരസ' നെറ്റ്ഫ്ളിക്സിൽ 

സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്
ഒൻപത് 'രസ'ങ്ങളുമായി മണിരത്നവും ജയേന്ദ്രയും, സൂപ്പർ സംവിധായകരും താരങ്ങളും ഒന്നിക്കുന്ന 'നവരസ' നെറ്റ്ഫ്ളിക്സിൽ 

ൻപതു സംവിധായകർ ഒരുക്കുന്ന ഒൻപതു കഥയുമായി തമിഴ് ആന്തോളജി ചിത്രം നവരസ. സംവിധായകൻ മണി രത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്ന് നിർമിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. വമ്പൻ താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. 

മനുഷ്യന്റെ ഒൻപത് വികാരങ്ങളായ ദേഷ്യം, ഭയം, ധൈര്യം, സ്നേഹം, ചിരി, സമാധാനം, അത്ഭുതം, അനുകമ്പ, വെറുപ്പ് എന്നിവയെക്കുറിച്ചാണ് നവരസത്തിലെ ഓരോ കഥകളും. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, ​ഗൗതം വാസുദേവ മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെവി ആനന്ദ്, പൊൻ റാം. രഥിന്ദ്ര പ്രസാദ്, ഹലിത ഷമീം എന്നിവരാണ് ഒൻപത് കഥകൾ സംവിധാനം ചെയ്യുന്നത്. 

സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്,  സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, ശരവണന്‍, ഐശ്വര്യ രാജേഷ്, ഷംന കാസിം, പ്രസന്ന, വിക്രാന്ത്, സിംഹ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അണിയറയിലും പ്രമുഖരാല്‍ സമ്പന്നമാണ്. എആര്‍ റഹ്മാന്‍, ഗോവിന്ദ് വസന്ദ, ഡി ഇമ്മാന്‍, ഗിബ്രാന്‍ തുടങ്ങിയവരാണ് സംഗാതം ഒരുക്കുന്നത്. സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ തുടങ്ങിയവരാണ് ഛായാഗ്രഹണം.

കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ തമിഴ് സിനിമ മേഖലയിലെ പ്രവർത്തകരുടെ ഉന്നമനത്തിനായിട്ടാവും സിനിമയിൽ നിന്നുണ്ടാക്കുന്ന ലാഭം ഉപയോ​ഗിക്കുക. ഉചിതമായ പ്രവർത്തനങ്ങൾക്കായി പണം ഉണ്ടാക്കുന്നതിനായി വ്യത്യസ്തമായ ചിന്തയുമായി മുന്നോട്ടുവരാൻ എന്നും ഇഷ്ടമാണ് എന്നാണ് മണിരത്നവും ജയേന്ദ്രയും പറയുന്നത്. ഇത്തവണ ഞങ്ങളുടെ സ്വന്തം ഇന്റസ്ട്രിയിലെ മാസങ്ങളായി ജോലിയില്ലാതെയിരിക്കുന്ന ഞങ്ങളുടെ ആളുകൾക്ക് വേണ്ടിയാണ്. ചർച്ചയിലൂടെയാണ് നവരസം എന്ന ആശയത്തിലേക്ക് വന്നത്. തുടർന്ന് ചിത്രത്തിനായി തമിഴ് സിനിമയിലെ മുൻ നിര താരങ്ങളേയും സംവിധായകരേയും അണിയറ പ്രവർത്തകരേയും സമീപിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മണി രത്നവും ജയേന്ദ്രയും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com