ഞാന്‍ അശ്ലീലമെഴുതാറില്ല; ആ രംഗം നീക്കം ചെയ്യണം; ഇല്ലെങ്കില്‍ നിയമനടപടി; മിര്‍സാപൂര്‍ 2ന് എതിരെ നോവലിസ്റ്റ്

ആമസോണ്‍ പ്രൈം വെബ് സീരീസായ മിര്‍സാപൂര്‍ 2ന് എതിരെ ഹിന്ദി നോവലിസ്റ്റ് സുരേന്ദ്ര മോഹന്‍ പതക് രംഗത്ത്.
ഞാന്‍ അശ്ലീലമെഴുതാറില്ല; ആ രംഗം നീക്കം ചെയ്യണം; ഇല്ലെങ്കില്‍ നിയമനടപടി; മിര്‍സാപൂര്‍ 2ന് എതിരെ നോവലിസ്റ്റ്

മസോണ്‍ പ്രൈം വെബ് സീരീസായ മിര്‍സാപൂര്‍ 2ന് എതിരെ ഹിന്ദി നോവലിസ്റ്റ് സുരേന്ദ്ര മോഹന്‍ പതക് രംഗത്ത്. തന്റെ പുസ്തകത്തെ അശ്ലീലമായി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് സുരേന്ദ്ര മോഹന്‍ പതക് രംഗത്തുവന്നിരിക്കുന്നത്.

സുരേന്ദ്രയുടെ 2010ല്‍ പ്രസിദ്ധീകരിച്ച ധാബ എന്ന നോവല്‍ സീരിസിന്റെ മൂന്നമത്തെ എപ്പിസോഡിലെ ഒരു കിടപ്പറ രംഗത്തില്‍ കാണിക്കുന്നുണ്ട്. നോവലിലുള്ള കാര്യങ്ങളല്ല സീനില്‍ വോയിസ് ഓവറായി നല്‍കിയിട്ടുള്ളത് എന്നാണ് സുരേന്ദ്ര പറയുന്നത്. 

'ചിത്രത്തിലെ കഥാപാത്രം വായിക്കുന്നതായി പറയുന്ന ഭാഗം പുസ്തകത്തിന്റെ ഒരു ഭാഗത്തുമില്ല. മാത്രവുമല്ല. ബല്‍ദേവ് രാജ എന്ന കഥാപാത്രം നോവലില്‍ ഇല്ല'- സുരേന്ദ്ര പറഞ്ഞു. 

പുസ്തകത്തിലുള്ളതായി വായിക്കുന്ന ഭാഗം തികച്ചും അശ്ലീലമാണെന്നും അദ്ദേഹം മിര്‍സാപൂര്‍ നിര്‍മ്മാതാക്കള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. 
അഞ്ച് പതിറ്റാണ്ടായി നിലനില്‍ക്കുന്ന തന്റെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. 

പുസ്തകം തന്റെ അനുവാദമില്ലാതെ സീരിസില്‍ ഉപയോഗിച്ചത് കോപ്പി റൈറ്റ് ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ സുരേന്ദ്ര, എത്രയും വേഗം ഈ രംഗം സീരീസില്‍ നിന്ന് നീക്കം ചെയ്യണമെന്നും അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. രംഗം നീക്കം ചെയ്തില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. 

തന്നെ സീരിസിന്റെ തിരക്കഥാകൃത്തുകള്‍ വിളിച്ചെന്നും വോയിസ് ഓവര്‍ മാറ്റാമെന്ന് അറിയിച്ചതായും പതക് പിന്നീട് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com