പ്രമുഖ നിർമാതാവ് ചെറുപുഷ്പം ഫിലിംസ് ഉടമ ജോസഫ് ജെ. കക്കാട്ടിൽ അന്തരിച്ചു

ചെറുപുഷ്പം കൊച്ചേട്ടൻ എന്ന് അറിയപ്പെടുന്ന അദ്ദേഹം എഴുപതുകൾ മുതൽ മലയാള സിനിമയിൽ സജീവമാണ്
പ്രമുഖ നിർമാതാവ് ചെറുപുഷ്പം ഫിലിംസ് ഉടമ ജോസഫ് ജെ. കക്കാട്ടിൽ അന്തരിച്ചു

കോട്ടയം; മലയാളത്തിലെ പ്രമുഖ നിർമാതാക്കളായ ചെറുപുഷ്പം ഫിലിംസ് ഉടമ  ജോസഫ് ജെ. കക്കാട്ടിൽ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം  ഇന്നു നാലിന് കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളിയിൽ.

ചെറുപുഷ്പം കൊച്ചേട്ടൻ എന്ന് അറിയപ്പെടുന്ന അദ്ദേഹം എഴുപതുകൾ മുതൽ മലയാള സിനിമയിൽ സജീവമാണ്. ‘അനാവരണം’ മുതൽ മുതൽ ‘നാടൻ പെണ്ണും നാട്ടുപ്രമാണിയും’ വരെയുള്ള ഒട്ടേറെ ചലച്ചിത്രങ്ങളുടെ നിർമാതാവായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന നിർമാതാക്കളായ സൂപ്പർഗുഡു‌മായി ചേർന്ന് ചെറുപുഷ്പം ഫിലിംസ് ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചു. 

പ്രേംനസീർ, കമൽഹാസൻ, മധു, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ,സുരേഷ് ഗോപി,ജയറാം, ശ്രീനിവാസൻ തുടങ്ങിയവരെയെല്ലാം നായകന്മാരാക്കി സിനിമകൾ നിർമിച്ചു. എ. വിൻസെന്റ്, ഭരതൻ, പി.ജി. വിശ്വംഭരൻ ശശികുമാർ, കമൽ  തുടങ്ങിയവരും ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സംവിധായകരായി. ചെറുപുഷ്പം അശുപത്രി ഉടമയാണ്. സിനിമ നിർമാണത്തിനൊപ്പം ഹോം അപ്ലയൻസ്, ടെക്സ്റ്റൈൽ ബിസിനസ് രംഗത്തും ഇദ്ദേഹം സജീവമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com