അണിയറ നാടക തീയറ്റേഴ്സ് ഉടമ ഷൗക്കത്തലി കോവിഡ് ബാധിച്ച് മരിച്ചു 

പിജെ ആന്റണി എഴുതി ​ഗീത ചാച്ചപ്പൻ സംവിധാനം ചെയ്ത രശ്മി എന്ന നാടകത്തിലൂടെ പതിനഞ്ചാം വയസിലാണ് അഭിനയ രം​ഗത്തേക്ക് എത്തുന്നത്
അണിയറ നാടക തീയറ്റേഴ്സ് ഉടമ ഷൗക്കത്തലി കോവിഡ് ബാധിച്ച് മരിച്ചു 

കോട്ടയം; പ്രമുഖ നാടകകൃത്തും അഭിനേതാവും അണിയറ നാടക തീയറ്റേഴ്സ് ഉടമയുമായ ഷൗക്കത്തലി അന്തരിച്ചു. 64 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 

പിജെ ആന്റണി എഴുതി ​ഗീത ചാച്ചപ്പൻ സംവിധാനം ചെയ്ത രശ്മി എന്ന നാടകത്തിലൂടെ പതിനഞ്ചാം വയസിലാണ് അഭിനയ രം​ഗത്തേക്ക് എത്തുന്നത്. കൊച്ചിൻ സംഘമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥ, യുദ്ധം എന്നീ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 

ചങ്ങനാശേരി കേന്ദ്രീകരിച്ച് 1987 ലാണ് അണിയറ നാടക തീയറ്റേഴ്സ് രൂപീകരിക്കുന്നത്. ഏഴ് സ്ത്രീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച വർക്കിങ് വിമൻസ് ഹോസ്റ്റൽ കുങ്കുമക്കര അണിയറയുടെ ആദ്യ നാടകമാണ്. അണിയറ മക്കത്ത് എന്ന് അറിയപ്പെടാൻ തുടങ്ങിയ അദ്ദേഹം അതിനു ശേഷം നിരവധി നാടകങ്ങൾ രചിക്കുകയും അരങ്ങിലെത്തിക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com