ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി; പുത്തൻ മോഡൽ വാങ്ങുന്ന കേരളത്തിലെ ആദ്യ വ്യക്തി

ഇന്നലെയാണ് ആപ്പിൾ ഐഫോൺ 12 മോഡലുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്
ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി; പുത്തൻ മോഡൽ വാങ്ങുന്ന കേരളത്തിലെ ആദ്യ വ്യക്തി

സൂപ്പർസ്റ്റാർ മമ്മൂട്ടിക്ക് വാഹനങ്ങളോടും ​ഗാഡ്ജറ്റിനോടുമുള്ള സ്നേഹം ആരാധകർക്കിടയിൽ പ്രശസ്തമാണ്. സൂപ്പർമോഡലുകളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്. അതിനൊപ്പം തന്നെ ​ഗാഡ്ജറ്റുകളുടെ കാര്യത്തിലും വളരെ അപ്ഡേറ്റഡാണ് താരം. ഇപ്പോൾ ഐഫോണിന്റെ ഏറ്റവും പുതിയ മോഡൽ ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർതാരം. 

വിപണിയിലെത്തിയ ഉടനെ തന്നെയാണ് താരം പുത്തൻ പുതിയ മോഡൽ കൈവശപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായി ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ഇന്നലെയാണ് ആപ്പിൾ ഐഫോൺ 12 മോഡലുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്.

ഒക്ടോബർ 13നാണ് ഐഫോൺ 12 സീരിസിൽ നാലു സീരിസുകൾ പുതുതായി ലോഞ്ച് ചെയ്തത്. 5ജി ടെക്നോളജിയിലെ ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്. ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോമാക്സ് എന്നീ മോഡലുകളാണ് പുതുതായി ലോഞ്ച് ചെയ്തിരിക്കുന്നത്. 1,29,900 രൂപ മുതലാണ് ഐഫോൺ 12 പ്രോമാക്സ് ഫോണുകളുടെ വില വരുന്നത്. ഗ്രാഫൈറ്റ്, സിൽവർ, ഗോൾഡ്, പസഫിക് ബ്ലൂ നിറങ്ങങ്ങളിൽ ഐഫോൺ 12 പ്രോമാക്സ് ലഭ്യമാണ്.

ഐഫോൺ 12 പ്രോ മാക്‌സിന് ടെലിഫോട്ടോ ക്യാമറയുള്ള മികച്ച ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 65 എംഎം ഫോക്കൽ ലെങ്ത്തുള്ള ക്യാമറയുണ്ട്. ഇത് 2.5x ഒപ്റ്റിക്കൽ സൂമും 5x സൂം റേഞ്ചും നൽകുന്നു. മെച്ചപ്പെട്ട അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ട്. കുറഞ്ഞ ലൈറ്റിൽ ക്വാളിറ്റിയുള്ള ചിത്രങ്ങൾ എടുക്കാനും വീഡിയോ സ്റ്റെബിലൈസേഷൻ മെച്ചപ്പെടുത്താനും പുതിയ ഇമേജ് സെൻസറുകൾക്ക് സാധിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com