മാസ്ക് ധരിച്ച് പരീക്ഷ എഴുതാനെത്തി സായ് പല്ലവി, ആരാധകർക്കൊപ്പമുള്ള ഫോട്ടോ വൈറലായി; ശാരീരിക അകലമില്ലെന്ന് വിമർശനം

മാസ്ക് മാറ്റി ആരാധകർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന ചിത്രങ്ങളാണ് വൈറലായത്
മാസ്ക് ധരിച്ച് പരീക്ഷ എഴുതാനെത്തി സായ് പല്ലവി, ആരാധകർക്കൊപ്പമുള്ള ഫോട്ടോ വൈറലായി; ശാരീരിക അകലമില്ലെന്ന് വിമർശനം

പ്രേമത്തിലൂടെ സിനിമ രം​ഗത്തെത്തിയ നടി സായ് പല്ലവി ഇപ്പോൾ തെന്നിന്ത്യയിലെ മുൻനിര നായികയാണ്. തമിഴ് തെലുങ്ക് സിനിമയിലെ നിരവധി സൂപ്പർതാരങ്ങളുടെ നായികയായെത്തിയ താരത്തിന് ആരാധകർ ഏറെയാണ്. താരത്തിന്റെ അഭിനയം മാത്രമല്ല നിലപാടുകളും കയ്യടി നേടാറുണ്ട്. ഇപ്പോൾ താരത്തിന്റെ പരീക്ഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ട്രിച്ചിയിലെ ഒരു കോളജിൽ പരീക്ഷ എഴുതാൻ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളാണിതെന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്. ഡോക്ടർമാർക്ക് വേണ്ടിയുള്ള ഫോറിൻ മെഡിക്കൽ ​ഗ്രാജുവേറ്റ് എക്സാമിനേഷനായാണ് താരം എത്തിയത്.ഓറഞ്ച് നിറത്തിലുള്ള ചുരിദാർ ധരിച്ചാണ് താരം എത്തിയത്. മാസ്കും ​ഗ്ലൗസും താരം അണിഞ്ഞിട്ടുണ്ടായിരുന്നു.  സായ് പല്ലവിയാണ് എത്തിയത് എന്ന് അറിഞ്ഞതോടെ  കോളജിലെ സ്റ്റാഫുകളും കുട്ടികളും ഉൾപ്പടെയുള്ളവർ താരത്തിന് അടുത്തെത്തി. മാസ്ക് മാറ്റി ആരാധകർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്ന ചിത്രങ്ങളാണ് വൈറലായത്. 

അതിനിടെ താരം മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കാത്തത് ചിലരെ ചൊടിപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സമയത്ത് സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണെന്നാണ് അവർ പറയുന്നത്. ഒരു ​​ഡോക്ടർ കൂടിയായ താരം അതെല്ലാം ശ്രദ്ധിക്കണ്ടേയെന്നും വിമർശകർ ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com