'അവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെ, ഇത്തരം പഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ?'

'അവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെ, ഇത്തരം പഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ?'

പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നത്

സിനിമാ നടന്മാരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നത്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമപ്രവർത്തകർ നിശബ്​ദത പാലിക്കുന്നതാണ് താരത്തെ പ്രകോപിപ്പിച്ചത്. എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങൾ അടങ്ങു എന്ന് വിശ്വസിക്കുന്നവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെയെന്നും ജനങ്ങളുടെ പ്രശ്നങ്ങളുടെ ഭാരം അവർക്ക് താങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഇല്ലെന്നും ഹരീഷ് വ്യക്തിമാക്കുന്നുണ്ട്. 

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

‘രണ്ട് പാവപ്പെട്ട സഖാക്കൾ  ഇന്നലെ വെട്ടേറ്റ് മരിച്ചപ്പോൾ തോന്നിയ ഒരു ചിന്തയാണ്. അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടൻമാരെ MLA, MP സ്ഥാനത്തേക്ക് നിർത്തുന്ന പതിവ് അവസാനിപ്പിക്കണം. പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ? ആ കൂട്ടത്തിൽ പ്രിയപ്പെട്ട ഗണേശേട്ടൻ മാത്രമേ കാര്യങ്ങൾ വെട്ടി തുറന്ന് പറയാൻ യോഗ്യതയുള്ള ഒരാളായി ഞാൻ കാണുന്നുളളു. നാട്ടിൻ പുറത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തി ജനകിയ പ്രശനങ്ങളിൽ ഇടപ്പെട്ട നിരവധിപേർ ഇടതുപക്ഷത്തിന്റെ കൂടെയുള്ളപ്പോൾ ഏറ്റവും യോഗ്യർ അവർ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങൾ അടങ്ങു എന്ന് വിശ്വസിക്കുന്നവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെ. ജനങ്ങളുടെ പ്രശനങ്ങളുടെ ഭാരം അവർക്ക് താങ്ങില്ല...അവരെ നമുക്ക് വെറുതേ വിടാം...അടി കുറിപ്പ് ..ഈ ജീവിതം മുഴുവൻ നടൻ മാത്രമായി ജീവിക്കാൻ തീരുമാനിച്ച  ഒരാൾ ...ഹരീഷ് പേരടി’

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com