​ഗ്ലാമറസ് ലുക്കിൽ അനാർക്കലി മരിക്കാർ; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 04th September 2020 02:16 PM  |  

Last Updated: 04th September 2020 02:16 PM  |   A+A-   |  

ANARKALI

 

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടി അനാർക്കലി മരിക്കാർ. മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ താരം കയ്യടി നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ​ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്. കറുത്ത ഷോർട് ഡ്രസ്സ് അണിഞ്ഞ് അതീവ ​സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anarkali marikar (@anarkalimarikar) on

സീക്വന്ഡസുകൾ പിടിപ്പിച്ച് സ്വീവ് ലസ് ഷോർട്ട് ഡ്രസാണ് താരം ധരിച്ചിരിക്കുന്നത്. അതിന് ഇണങ്ങുന്ന കറുത്ത സാൻഡൻസും അനാർക്കലിയുടെ ലുക്കിനെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. വസ്ത്രത്തിന്റെ പേരിൽ വിമർശിക്കാൻ എത്തുന്നുള്ളവർക്കുള്ള ശക്തമായ മറുപടിയിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anarkali marikar (@anarkalimarikar) on

നിരവധി പേരാണ് താരത്തിന്റെ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. സാനിയ ഇയ്യപ്പൻ, ചിന്നു ചാന്ദിനി തുടങ്ങിയ സെലിബ്രിറ്റികളും അനാർക്കലിയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ചു. അടുത്തിടെയാണ് താരം മുടി മുറിച്ച് പുത്തൻ ലുക്കിൽ എത്തിയത്. ഒരു ഫോട്ടോഷൂട്ടിലൂടെ തന്നെയാണ് താരം തന്റെ മേക്കോവർ കാണിച്ചത്. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തെത്തുന്നത്. വിമാനം, ഉയരെ തുടങ്ങിയവയാണ് മറ്റ്ചിത്രങ്ങള്‍. അമല, കിസ്സ തുടങ്ങിയ ചിത്രങ്ങൾ അനാർകലിയുടേതായി പുറത്തിറങ്ങാനിരിക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anarkali marikar (@anarkalimarikar) on