“പാട്ട്”, ഫഹദ് നായകൻ; പ്രേമത്തിന് ശേഷം പുതിയ സിനിമയുമായി അൽഫോൺസ് പുത്രൻ 

സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്
“പാട്ട്”, ഫഹദ് നായകൻ; പ്രേമത്തിന് ശേഷം പുതിയ സിനിമയുമായി അൽഫോൺസ് പുത്രൻ 

തിയറ്ററുകൾ കീഴടക്കിയ ഹിറ്റ് ചിത്രം പ്രേമത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. “പാട്ട്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ സംഗീത സംവിധാനവും താൻ തന്നെയാണ് നിർവ്വഹിക്കുന്നതെന്ന് അൽഫോൺസ് ഫേസ്ബുക്ക് കുറിച്ചു. 

യുജിഎം എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെ കുറിച്ചും പിന്നീട് വെളിപ്പെടുത്തുമെന്നും അൽഫോൺസ് പുത്രൻ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com