‘അർച്ചന 31 നോട്ട്‌ഔട്ട്’; ആദ്യ സോളോ ലീഡ് ചിത്രം പ്രഖ്യാപിച്ച് ഐശ്വര്യ ലക്ഷ്‌മി, ആരാധകർക്ക് പിറന്നാൾ സമ്മാനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th September 2020 10:23 AM  |  

Last Updated: 06th September 2020 10:23 AM  |   A+A-   |  

aishu

 

പിറന്നാൾ ദിനത്തിൽ മലയാളത്തിലെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ‘അർച്ചന 31 നോട്ട്‌ഔട്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് നടി പുറത്തുവിട്ടിരിക്കുന്നത്. ഐശ്വര്യ ആദ്യമായി സോളോ ലീഡ് ആയി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 

നവാഗതനായ അഖിൽ അനിൽകുമാർ ആണ് സംവിധാനം നിർവ്വഹിക്കുന്നത്.  സംവിധായകനായ മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. 

"എന്റെ അടുത്ത മലയാളം പടമായ അർച്ചന 31 നോട്ട് ഔട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണിത്.. അഖിൽ അനിൽകുമാർ ആണ് സംവിധാനം ചെയുന്നത് .. മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.. അഖിലിന്റെ ആദ്യത്തെ സിനിമയാണ് .. അത് കൂടാതെ ഒരു പറ്റം ചെറുപ്പക്കാരുടെ ആദ്യത്തെ സിനിമ കൂടി ആണ്.. അർച്ചന ഒരു ഫൺ ഫിലിം ആണ്. ഏതൊരു പെൺകുട്ടിയും കടന്നു പോയേക്കാവുന്ന എന്നാൽ വളരെ രസകരമായ ചടുലമായ തമാശകൾ നിറഞ്ഞ അവതരണശൈലി ആണ് ഉദ്ദേശിക്കുന്നത്.. നല്ലൊരു സിനിമ നിങ്ങൾക്കായി ഒരുക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു .. എലാവരുടെയും പ്രാർത്ഥന ഞങ്ങൾക്കൊപ്പം ഉണ്ടാകണം..", പോസ്റ്ററിനൊപ്പം ഐശ്വര്യ കുറിച്ചു.